Entertainment
സ്‌നേഹമുള്ള മനുഷ്യന്‍; ആ മലയാള നടനൊപ്പം വര്‍ക്ക് ചെയ്യാനായത് എന്റെ ഭാഗ്യമാണ്: ഗുരു സോമസുന്ദരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 07:37 am
Saturday, 19th April 2025, 1:07 pm

2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയ നടനാണ് ഗുരു സോമസുന്ദരം. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ ഈ സിനിമയില്‍ വില്ലനായാണ് അദ്ദേഹം അഭിനയിച്ചത്.

സോമസുന്ദരത്തിന്റെ ഷിബു എന്ന കഥാപാത്രം മിന്നല്‍ മുരളിയില്‍ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ബേസില്‍ ജോസഫിനെ കുറിച്ച് പറയുകയാണ് നടന്‍. ബേസില്‍ ഒരു സ്നേഹമുള്ള മനുഷ്യനാണ് എന്നാണ് ഗുരു സോമസുന്ദരം പറയുന്നത്.

നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിന്നല്‍ മുരളിയിലെ ബേസിലിന്റെ നേതൃത്വത്തിലുള്ള അഭിനയം ജീവിതത്തിലെ നല്ലൊരു അനുഭവമായിരുന്നെന്നും സോമസുന്ദരം പറഞ്ഞു.

‘അദ്ദേഹം ഒരു സ്നേഹമുള്ള മനുഷ്യനാണ്. അദ്ദേഹം സിനിമയെ ഇഷ്ടപ്പെടുന്നു, ആളുകളെ ഇഷ്ടപ്പെടുന്നു. എല്ലാകാര്യങ്ങളും ഇഷ്ടപ്പെടുന്നു. എന്ത് ടെന്‍ഷനാണെങ്കിലും ഏത് സിറ്റുവേഷനിലാണെങ്കിലും ബേസില്‍ എപ്പോഴും മിണ്ടാതിരിക്കും. ചിരി മാത്രം പുറത്തുവരും.

വളരെ സ്നേഹമുള്ള വ്യക്തിയാണ് ബേസില്‍. അദ്ദേഹത്തിന്റെ ഒപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ജീവിതത്തില്‍ നല്ലൊരു എക്സ്പീരിയന്‍സായിരുന്നു മിന്നല്‍ മുരളിയിലെ ബേസിലിന്റെ നേതൃത്വത്തിലുള്ള അഭിനയം,’ ഗുരു സോമസുന്ദരം പറയുന്നു.

ഗുരു സോമസുന്ദരം:

2008ല്‍ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത തമിഴ് ഗ്യാങ്ങ്സ്റ്റര്‍ ചിത്രമായ ആരണ്യകാണ്ഡം എന്ന ചിത്രത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച നടനാണ് ഗുരു സോമസുന്ദരം.

2013ല്‍ അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ സേതുലക്ഷ്മി എന്ന സിനിമയില്‍ ഫോട്ടോഗ്രാഫറുടെ വേഷം ചെയ്തുകൊണ്ടാണ് ഗുരു സോമസുന്ദരം മലയാള സിനിമയിലേക്ക് എത്തുന്നത്.

Content Highlight: Guru Somasundaram Talks About Basil Joseph