കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം എന്ന കൃതിയിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായ എഴുത്തുകാരനാണ് എസ്. ആര്‍.ലാല്‍. അബുദാബി ശ്കതി അവാര്‍ഡ്, ചെറുകഥക്കുള്ള യുവസാഹിത്യ പുരസ്‌കാരം എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്‍ ജയനെക്കുറിച്ച് സംസാരിക്കുകയാണ് എസ്.ആര്‍. ലാല്‍.
ജയന്‍ മരിക്കുന്ന ദിവസം ആദ്യമായിട്ട് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവരുമ്പോള്‍ തിരുവനന്തപുരത്ത് അന്ന് മഴയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഒരു സിനിമ തിരുവനന്തപുരത്ത് അന്നും കളിക്കുന്നുണ്ടെന്നും എസ്.ആര്‍. ലാല്‍ പറയുന്നു.
നസീറും ജയനും കൂടി അഭിനയിച്ച അന്തപ്പുരം എന്നാണ് സിനിമയുടെ പേരെന്നും അത് കളിച്ചുകൊണ്ടിരിക്കുന്നതിനെയാണ് ജയന്‍ മരിച്ചു എന്നുപറഞ്ഞ സ്ലൈഡ് വന്നുവീഴുന്നതെന്നും എസ്.ആര്‍. ലാല്‍ പറഞ്ഞു.
മഴയുള്ള ദിവസം നൂറുകണക്കിന് ആളുകള്‍ ജയനെ കാണാന്‍ വേണ്ടി വന്നിട്ടുണ്ടെന്നും തിരുവന്തനപുരത്ത് നിന്നും ഒരു ബസിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയതെന്നും എസ്.ആര്‍. ലാല്‍ പറയുന്നു.
അദ്ദേഹത്തിനെ കാണാന്‍ വേണ്ടി വഴിനീളെ ആളുകളിങ്ങനെ കാത്തുനില്‍ക്കുകയാണെന്നും കൊല്ലത്ത് അപ്പോള്‍ പ്രൈവറ്റ് ബസുകളായിരുന്നു ഉണ്ടായിരുന്നതെന്നും അന്ന് പ്രൈവറ്റ് ബസുകള്‍ പണി മുടക്കിയ ദിവസമായിരുന്നെന്നും എസ്.ആര്‍. ലാല്‍ പറഞ്ഞു.
ദൂരെ നിന്ന് പോലും ആളുകള്‍ അങ്ങോട്ടേക്ക് വന്നുവെന്നും അവിടെനിന്നും മൃതദേഹം കൊണ്ടുപോകാന്‍ വലിയ കഷ്ടപ്പാടായിരുന്നെന്നും എസ്. ആര്‍. ലാല്‍ കൂട്ടിച്ചേര്‍ത്തു. പോപടോമിനോട് സംസാരിക്കുകയായിരുന്നു എസ്.ആര്‍. ലാല്‍.
‘ജയന്‍ മരിച്ച ദിവസം അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവരുമ്പോള്‍ തിരുവനന്തപുരത്ത് അന്ന് മഴയായിരുന്നു. അദ്ദേഹത്തിന്റെ ഒരു സിനിമ തിരുവനന്തപുരത്ത് അന്നും കളിക്കുന്നുണ്ട്. നസീറും ജയനും കൂടി അഭിനയിച്ച ഒരു സിനിമ. അന്തപ്പുരം എന്നാണ് സിനിമയുടെ പേര്.
ആ സിനിമ തിരുവനന്തപുരത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ജയന്‍ മരിച്ചു എന്നുപറഞ്ഞ സ്ലൈഡ് വന്നുവീഴുന്നത്. ആ മഴയുള്ള ദിവസം നൂറുകണക്കിന് ആളുകള്‍ ജയനെ കാണാന്‍ വേണ്ടി വന്നിട്ടുണ്ട്. തിരുവനന്തപുരത്ത നിന്നും ഒരു ബസിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകുന്നത്. വഴിനീളെ ആളുകളിങ്ങനെ കാത്തുനില്‍ക്കുകയാണ് അദ്ദേഹത്തിനെ കാണാന്‍ വേണ്ടിയിട്ട്.
അന്ന് കൊല്ലത്ത് ഏറ്റവും കൂടുതലുള്ളത് പ്രൈവറ്റ് ബസുകളാണ്. പ്രൈവറ്റ് ബസുകള്‍ പണി മുടക്കിയ ദിവസമായിരുന്നു അന്ന്. ദൂരെ നിന്ന് പോലും ആളുകള്‍ അങ്ങോട്ടേക്ക് വരുന്നുണ്ട്. അവിടെനിന്നും മൃതദേഹം കൊണ്ടുപോകാന്‍ വലിയ കഷ്ടപ്പാട് വേണ്ടിവന്നു. ആളുകള്‍ കണ്ടുതീർന്നിരുന്നില്ല,’ എസ്.ആര്‍. ലാല്‍ പറയുന്നു.
Content Highlight: Jayan’s film was in the theater the day he died says Writer S. R. Lal