ജയ് ഷാ, ഇവനെ മാറ്റണം എന്നാലെ ശരിയാകുള്ളൂ!; ആരാധകരോഷം
ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പൂര്‍ത്തിയാക്കതില്‍ ആരാധകരോക്ഷം. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് പോരാട്ടമാണ് മഴ കാരണം മുടങ്ങിയത്. ഇന്ന് നടന്നതിന്റെ ബാക്കിയായി റിസര്‍വ് ഡേയായ നാളെ മത്സരം പുനരാംരഭിക്കും . നാളെയും മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്‌കോര്‍ 24.1 ഓവറില്‍ 147/2 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ എത്തിയത്. മഴ ഇടക്കിടെ മാറിയെങ്കിലും പൂര്‍ണമായി മാറാതിരുന്നതും ഗ്രൗണ്ടിലെ വെള്ളം പോകാതിരുന്നതും മത്സരം നടത്തുന്നതിന് വിനയായി.
ഗ്രൂപ്പ് സ്റ്റേജില്‍ ആദ്യ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും മഴ കാരണം മത്സരം മുടങ്ങിയിരുന്നു. അന്ന ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞായിരുന്നു മഴ എത്തിയത്. എന്നാല്‍ ഇന്ന് ആദ്യ ഇന്നിങ്‌സ് പോലും പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല. നാളെ മത്സരം പുനരാരംഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതെങ്കിലും നാളെയും മഴക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ഏഷ്യാ കപ്പിന്റെ വിധി തന്നെ തീരുമാനിക്കാന്‍ കെല്‍പുള്ള ഈ മത്സരം മഴ കാരണം മുടങ്ങുന്നത് കാരണം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ജയ് ഷായെ വിമര്‍ശിക്കുകയാണ് ആരാധകര്‍. ഏഷ്യാ കപ്പിലെ മത്സരങ്ങള്‍ ലങ്കയിലെ കാലാവസ്ഥ അറിഞ്ഞിട്ടും അവിടെ തന്നെ ഷെഡ്യൂള്‍ ചെയ്തതിനാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
ജയ് ഷായെ എ.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് ആരാധകര്‍ എക്‌സില്‍ പറയുന്നത്. ബി.സി.സി.ഐക്കും ജയ് ഷാക്കും ഒരുപാട് ട്രോളുകളാണ് എക്‌സിലൂടെ ലഭിക്കുന്നത്.
ഏഷ്യാ കപ്പും ഒരു എക്‌സൈറ്റിങ് റൈവല്‍റിയും ഇല്ലാതാക്കിയതിന് ജയ് ഷാക്കും ബി.സി.സി.ഐക്കും പരിഹാസത്തോടെ നന്ദി പറയുന്നവരെയും കാണാം. ഇത്രയും കഴിവുക്കെട്ടവനെക്കെ എന്തിനാണ് ഈ പോസ്റ്റില്‍ ഇരുത്തുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എക്‌സ് റിയാക്ഷന്‍സ് കാണാം.
Content Highlight: Jay Shah And BCCI gets Slammed by Fans After Rain Spoils the Asia Cup