Advertisement
World News
'എപ്പോഴാണ് ഭൂകമ്പമുണ്ടാകുക എന്ന് പറയാന്‍ പറ്റില്ല' പാര്‍ലമെന്റില്‍ ഹെല്‍മെറ്റ് ധരിച്ച് ജപ്പനീസ് എം.പിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 27, 07:12 pm
Thursday, 28th November 2019, 12:42 am

ടോക്കിയോ: കഴിഞ്ഞ ദിവസത്തെ ജപ്പാന്‍ പാര്‍ലമെന്റ് യോഗത്തില്‍ വേറിട്ട കാഴ്ചയാണ് ലോകത്തിന് കാണാനായത്. പാര്‍ലമെന്റിലെ എല്ലാ എം.പി മാരും തലയില്‍ പരമ്പരാഗത രീതിയില്‍ നിര്‍മിച്ച ഹെല്‍മെറ്റ് ധരിച്ചായിരുന്നു ഇരുന്നത്. എന്നാല്‍ വെറുതെ ഒരു ഹെല്‍മെറ്റ് ധരിച്ചതല്ലായിരുന്നു അവര്‍. ജപ്പാനിലെ എക്കാലത്തെയും ഭീഷണിയായ ഭൂകമ്പത്തിനെതിരായ അവബോധം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് അവര്‍ ഹെല്‍മെറ്റ് ധരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എപ്പോഴാണ് അപകടം വരുകയെന്ന് പറയാനാവില്ലെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നുമാണ് പാര്‍ലമെന്റ് ചടങ്ങില്‍ ലോവര്‍ ഹൗസ് കീപ്പര്‍ ഇതിനോടനുബന്ധിച്ച് പറഞ്ഞത്. 2017 ലാണ് ഈ ഹെല്‍മെറ്റ് ജപ്പാനില്‍ അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂകമ്പവും സുനാമിയും സാധാരണയായ ജപ്പാനില്‍ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ വലിയ മുന്‍കരതലാണ് എടുക്കാറ്. സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലുമെല്ലാം വലിയ ജാഗ്രതയാണ് പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത്. 2011 ലെ സുനാമിയില്‍ ഇരുപതിനായിരം പേരാണ് ജപ്പാനില്‍ മരിച്ചത്. ഇത്രയും വലിയ ദുരന്തത്തെ അതിജീവിച്ച ജപ്പാന്‍ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയും കൃത്യമായ മുന്‍കരുതല്‍ എല്ലായ്‌പ്പോഴും എടുത്തു വരികയും ചെയ്യുന്നു.