മുംബൈ: നടന്‍ പ്രകാശ് രാജിനെതിരെ ട്വിറ്ററില്‍ തീവ്രവലതുപക്ഷ സംഘങ്ങളുടെ പ്രതിഷേധം. ജയ് ഭീം സിനിമയിലെ ഒരു സീന്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം.
സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം ഉയര്‍ന്നുവരുന്നതിനിടെയാണ് പ്രകാശ് രാജിനെതിരെ ആരോപണങ്ങളുമായി തീവ്രവലതുപക്ഷ സംഘങ്ങള്‍ രംഗത്തെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥനായ പ്രകാശ് രാജിന്റെ കഥാപാത്രം തമിഴ് സംസാരിക്കാതെ ഹിന്ദി സംസാരിക്കുന്ന ആളെ അടിക്കുന്നതാണ് രംഗം. പ്രകാശ് രാജിന്റെ കഥാപാത്രം ഹിന്ദി സംസാരിച്ച കഥാപാത്രത്തോട് തമിഴ് സംസാരിക്കാനും ആവശ്യപ്പെടുന്നുണ്ട്.
ഈ രംഗം പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിനെതിരെ തീവ്രവലതുപക്ഷ സംഘങ്ങള്‍ തിരിഞ്ഞിരിക്കുന്നത്. ഹിന്ദിക്കുമേല്‍ വിദ്വേഷം ജനിപ്പിക്കാനുള്ള ശ്രമമാണ് പ്രകാശ് രാജ് നടത്തുന്നതെന്നും ജയ് ഭീമിലൂടെ പ്രകാശ് രാജ് തന്റെ പ്രൊപ്പഗാണ്ട നടപ്പാക്കുകയാണെന്നുമൊക്കെയാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണം.
Dear Prakash Rai alias Prakash Raj, which article of the constitution provides rights to hit any individual just because he's not speaking Hindi or any Indian language?
If that's so, how many Kannadigas should hit u for speaking in Hindi, Tamil, Malayalam, Telugu in other movies? pic.twitter.com/y0GQrnX1Tf— Chiru Bhat | ಚಿರು ಭಟ್ (@mechirubhat) November 2, 2021