വന്ദനത്തിന് ട്രാജഡി ക്ലൈമാക്‌സാണ് നല്ലതെന്ന് ആ നടന്‍ എന്നെ കണ്‍വിന്‍സ് ചെയ്തു: ജഗദീഷ്
Entertainment
വന്ദനത്തിന് ട്രാജഡി ക്ലൈമാക്‌സാണ് നല്ലതെന്ന് ആ നടന്‍ എന്നെ കണ്‍വിന്‍സ് ചെയ്തു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th December 2024, 8:17 am

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വന്ദനം. മോഹന്‍ലാലിന് പുറമെ മുകേഷ്, ഗിരിജ ഷെട്ടാര്‍, ജഗദീഷ്, നെടുമുടി വേണു തുടങ്ങി വന്‍ താരനിര അണിനിരന്ന റോം കോം ചിത്രം റിലീസ് ചെയ്ത ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം വന്ദനം പലരുടെയും ഇഷ്ടചിത്രമായി മാറി. ചിത്രത്തിന്റെ ക്ലൈമാക്‌സ് തനിക്ക് ഇഷ്ടമായില്ലെന്ന് ജഗദീഷ് മുമ്പ് പറഞ്ഞിരുന്നു.

അതിന്റെ പേരില്‍ താനും പ്രിയദര്‍ശനും തര്‍ക്കമുണ്ടായിരുന്നെന്നും ട്രാജിക്കലായ ക്ലൈമാക്‌സിനോട് തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അന്ന് ആ സെറ്റില്‍ താന്‍ മാത്രമേ അതിനെ എതിര്‍ത്തുള്ളൂവെന്നും ജഗദീഷ് പറഞ്ഞു. ആ ക്ലൈമാക്‌സാണ് നല്ലതെന്ന് പറഞ്ഞ് കൊച്ചിന്‍ ഹനീഫ തന്നെ കണ്‍വിന്‍സ് ചെയ്‌തെന്നും താനും അതിനെ പിന്നീട് അംഗീകരിച്ചെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

വന്ദനം മാത്രമല്ല, ചിത്രം, താളവട്ടം, അഭിമന്യൂ തുടങ്ങിയ ചിത്രങ്ങളില്‍ ട്രാജിക്കലായിട്ടുള്ള ക്ലൈമാക്‌സാണ് പ്രിയദര്‍ശന്‍ ഒരുക്കിവെച്ചതെന്നും അഭിമന്യൂവിലെ ക്ലൈമാക്‌സിനോടും തനിക്ക് വിയോജിപ്പുണ്ടെന്നും ജഗദീഷ് പറഞ്ഞു. ഇക്കാര്യം താന്‍ പ്രിയദര്‍ശനോട് പറഞ്ഞപ്പോള്‍ ഷേക്‌സ്പിയറിന്റെ നാടകങ്ങളോടാണ് പ്രിയദര്‍ശന്‍ ഉപമിച്ചതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് ഹാപ്പി എന്‍ഡിങ്ങിനോടാണ് താത്പര്യമെന്നും ജഗദീഷ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘വന്ദനത്തിന്റെ ക്ലൈമാക്‌സിനോട് എനിക്ക് അന്നേ വിയോജിപ്പുണ്ടായിരുന്നു. സെറ്റില്‍ വെച്ച് അതിന്റെ പേരില്‍ ഞാനും പ്രിയദര്‍ശനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ട്രാജഡിയായിട്ടുള്ള ക്ലൈമാക്‌സി എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ സെറ്റില്‍ ബാക്കി എല്ലാവര്‍ക്കും ആ ക്ലൈമാക്‌സ് അംഗീകരിച്ചു. ‘എടാ, ഈ പടത്തിന് ട്രാജഡി ക്ലൈമാക്‌സാണ് നല്ലത്’ എന്ന് കൊച്ചിന്‍ ഹനീഫ എന്നെ കണ്‍വിന്‍സ് ചെയ്യിച്ചു.

വന്ദനം മാത്രമല്ല, പ്രിയന്റെ പല സിനിമകള്‍ക്കും ട്രാജിക്കലായിട്ടുള്ള ക്ലൈമാക്‌സാണ്. ചിത്രം, താളവട്ടം, അഭിമന്യു എന്നീ സിനിമകള്‍ അവസാനിച്ചത് അതുപോലെയാണ്. അതില്‍ അഭിമന്യുവിലെ ക്ലൈമാക്‌സില്‍ എന്റെ കഥാപാത്രം നായകനെയും നായികയെയും ചതിക്കുന്നത് അംഗീകരിക്കാന്‍ സാധിച്ചില്ല. ഇക്കാര്യം ഞാന്‍ പ്രിയനോട് സംസാരിച്ചപ്പോള്‍ അയാള്‍ ഷേക്‌സ്പിയറിന്റെ നാടകങ്ങളുമായിട്ടാണ്. എന്നാല്‍ എനിക്ക് എന്നും ഹാപ്പി എന്‍ഡിങ്ങാണ് ഇഷ്ടം,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish saying Cochin Haneefa convinced him during Vandanam movie climax