കൊച്ചി: അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാവുന്നെന്ന് റിപ്പോര്‍ട്ട്. ജയസൂര്യയും ടിനുപാപ്പച്ചനും ഒന്നിച്ചുള്ള ചിത്രം ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഇക്കാര്യം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.
മോഹന്‍ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ ചിത്രം ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അടുത്ത ചിത്രം ജയസൂര്യയ്‌ക്കൊപ്പമാണെന്നാണ് ചിത്രം തരുന്ന സൂചന.
സൂണ്‍ എന്ന അടികുറിപ്പോടെയാണ് ജയസൂര്യക്കൊപ്പമുള്ള ചിത്രം ടിനു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഞങ്ങളുടെ പ്രോജക്ടിന് ഒരു രൂപമായി വരുന്നതില്‍ വളരെ ആവേശത്തിലാണ്. ഈ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുന്നെന്നും ജയസൂര്യ ഇന്‍സ്റ്റയില്‍ കുറിച്ചു.
ഇരുവര്‍ക്കുമൊപ്പം നിര്‍മാതാവും നടനുമായ അരുണ്‍ നാരായണനും ചിത്രത്തില്‍ ഉണ്ട്. ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രം നിര്‍മ്മിച്ചത് അരുണ്‍ നാരായണന്‍ ആണ്.
View this post on Instagram
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരം ഇപ്പോഴും തിയേറ്ററുകളില്‍ ഉണ്ട്. ആന്റണി വര്‍ഗീസ് നായകനായ അജഗജാന്തരത്തില്‍ അര്‍ജുന്‍ അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാന്‍, സാബു മോന്‍, ജാഫര്‍ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും താരനിരയിലുണ്ട്.
സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ്.
its Jayasurya not Mohanlal; Jayasurya hints to star in Tinu Pappachan movie