ദുബായ്: ലോക ഫുട്‌ബോളിലെ രണ്ട് അതികായരാണ് ഇറ്റലിയും പോര്‍ച്ചുഗലും. എന്നാല്‍ ഇവരില്‍ ഒരാള്‍ മാത്രമെ ഖത്തര്‍ ലോകകപ്പില്‍ ഉണ്ടാകൂ.
യൂറോപ്യന്‍ പ്ലേഓഫില്‍ ഇരുടീമുകളും ഒരു ഗ്രൂപ്പിലാണ്. നോര്‍ത്ത് മാസിഡോണിയ, തുര്‍ക്കി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
പ്ലേഓഫില്‍ ആദ്യ മത്സരത്തില്‍ ഇറ്റലിക്ക് നോര്‍ത്ത് മാസിഡോണിയയാണ് എതിരാളികള്‍. പോര്‍ച്ചുഗലിന് തുര്‍ക്കിയും. ഈ മത്സരത്തില്‍ ജയിക്കുന്നവരാണ് ലോകകപ്പ് യോഗ്യതയ്ക്കായി വീണ്ടും ഏറ്റുമുട്ടുക.
ആദ്യ മത്സരം ജയിച്ചാല്‍ ഇറ്റലിയും പോര്‍ച്ചുഗലും നേര്‍ക്കുനേരെത്തും. അതില്‍ ജയിക്കുന്നവര്‍ക്ക് മാത്രമെ ലോകകപ്പ് യോഗ്യതയുണ്ടാകൂ. 12 ടീമുകള്‍ ഉള്‍പ്പെടുന്ന പ്ലേഓഫില്‍ നിന്ന് 3 ടീമുകള്‍ മാത്രമാണ് ലോകകപ്പിനു യോഗ്യത നേടുക.