Tennis
"നല്ല നിമിഷങ്ങള്‍ക്കായി നമുക്ക് കുറച്ച് കൂടി കാത്തിരുന്നൂടെ?"; അടച്ചിട്ട സ്റ്റേഡിയത്തില്‍ ടെന്നീസ് കളിക്കാന്‍ ബുദ്ധിമുട്ടാണെന്ന് റോജര്‍ ഫെഡറര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th May 2020, 9:38 pm

ന്യൂയോര്‍ക്ക്: അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ടെന്നീസ് മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള ആലോചനകളോട് വിയോജിക്കുന്നുവെന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. അതിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്ന് ഫെഡറര്‍ പറഞ്ഞു.

‘അങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, യോജിക്കാനുമാകില്ല. എനിക്കറിയാം അത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടിവരുമെന്ന്. എന്നാല്‍ നല്ല നിമിഷങ്ങള്‍ക്കായി നമുക്ക് കുറച്ചുകൂടി കാത്തിരിക്കാം’

ഏറ്റവും ചുരുങ്ങിയത് മൂന്നിലൊന്ന് കാണികളുടെ മുന്‍പിലെങ്കിലും കളിക്കാനാകണമെന്നും ഫെഡറര്‍ പറഞ്ഞു.

ആഗോള ലോക്ക് ഡൗണിനെ തുടര്‍ന്ന് ടെന്നീസ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏപ്രിലില്‍ വിംബിള്‍ഡണ്‍ ഉപേക്ഷിച്ചിരുന്നു.

ഈ വര്‍ഷം അവസാനം യു.എസ് ഓപ്പണും ഫ്രെഞ്ച് ഓപ്പണും നടക്കാനുണ്ട്. അതേലസമയം റാഫേല്‍ നദാനും നൊവാക് ജ്യോക്കോവിച്ചും അടച്ചിട്ട ഗാലറിയില്‍ മത്സരം സംഘടിപ്പിക്കുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: