'വടക്കു കിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള ശ്രമം'; പൗരത്വ ഭേദഗതി ബില്ലിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ വടക്കുകിഴക്കന്‍ മേഖലയെ വംശീയമായി തുടച്ചുനീക്കാനുള്ള മോദി-ഷാ സര്‍ക്കാരിന്റെ ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കു കിഴക്കന്‍ മേഖലയുടെ ജീവിതത്തിനും ഇന്ത്യയെന്ന ആശയത്തിനും നേരെയുള്ള ആക്രമണമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് രാഹുല്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വടക്കു കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കൊപ്പം ഐക്യപ്പെടുന്നുവെന്നും താന്‍ അവരുടെ സേവനത്തിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വടക്കു കിഴക്കന്‍ മേഖലയില്‍ ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണു നടക്കുന്നത്. ത്രിപുരയില്‍ ഇതോടെ രണ്ടുദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്ര നടപടിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ത്രിപുരയിലെ ഗോത്രവര്‍ഗക്കാരും ഇതര സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി 600 ഓളം കലാകാരന്മാരും എഴുത്തുകാരും മുന്‍ ജഡ്ജിമാരും രംഗത്തെത്തിയിരുന്നു. ബില്ല് രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു.
പുതിയ ഭേദഗതി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നതാണെന്നും ഭരണഘടനയുടെ ഫെഡറലിസത്തെ ഭീഷണിപ്പെടുത്തുന്നതാണെന്നും അവര്‍ തുറന്ന് കത്തില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എഴുത്തുകാരായ നയന്‍താര സാഹല്‍, അശോക് വാജ്പേയ്, അരുന്ധതി റോയ്, പോള്‍ സക്കറിയ, അമിതവ് ഘോഷ്, ശശിദേശ് പാണ്ഡെ തുടങ്ങിയവരും കലാകാരന്മാരായ ടി.എം കൃഷ്ണ, അതുല്‍ ദോഡിയ, വിവന്‍ സുന്ദരം, സൂധീര്‍ പട്വര്‍ധന്‍, ഗുലാം മുഹമ്മദ് ഷെയ്ക്, നീലിമ ഷെയ്ക്ക് തുടങ്ങിയവരും ചലച്ചിത്ര പ്രവര്‍ത്തകരായ അപര്‍ണസെന്‍, നന്ദിതാ ദാസ്, ആനന്ദ് പട്വരധന്‍, തുടങ്ങിടയവരും കൂടാതെ റൊമിലാ ഥാപ്പര്‍, പ്രഭാത് പട്നായിക്, രാമചന്ദ്ര ഗുഹ, ദീത കപൂര്‍, അകീല്‍ ബില്‍ഗ്രാമീ, സോയ ഹസ്സന്‍, ടീസ്റ്റ് സെറ്റല്‍വാഡ്, ഹര്‍ഷ് മന്ദര്‍, അരുണ റോയ്, ബെസ്വാഡ വില്‍സണ്‍ തുടങ്ങിയവരും ജസ്റ്റിസ് എ.പി ഷാ, യോഗേന്ദ്ര യാദവ്, ജി .എന്‍. ദേവി, നന്ദിനി സുന്ദര്‍, വജാത്ത് ഹബീബുള്ള തുടങ്ങിയവരും കത്തില്‍ ഒപ്പുവെച്ചു.