2016 മുതല്‍ യു.എസ് തടവിലുള്ള ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ നാട്ടിലേക്ക്
World News
2016 മുതല്‍ യു.എസ് തടവിലുള്ള ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ നാട്ടിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd June 2020, 6:03 pm

അമേരിക്കയില്‍ ജയിലിലുള്ള ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ കുറ്റ വിമുക്തനായി നാട്ടിലേക്ക്. സിറൗസ് അസ്ഗാരി എന്ന ശാസ്ത്രജ്ഞനെയാണ് അമേരിക്കന്‍ അധികൃതര്‍ മോചിപ്പിച്ചത്.

നവംബറില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു.

2016-ലാണ് ഈ ശാസ്ത്രജ്ഞന്‍ അമേരിക്കയില്‍ തടവിലാവുന്നത്. ഒഹിയോയില്‍ നടത്തിയ അക്കാദമിക സന്ദര്‍ശനത്തിനിടെ രാജ്യത്തെ ചില വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം.
പിന്നീട് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

കുറ്റവിമുക്തനായെങ്കിലും തന്നെ ഇറാനിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നില്ലെന്നും. ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ തന്നെ ഇമിഗ്രേഷന്‍ വകുപ്പ് ലൂസിയാനയിലെ തടവ് കേന്ദ്രത്തില്‍ വെച്ചിരിക്കുകയാണെന്നാണ് ഇദ്ദേഹം മാര്‍ച്ചില്‍ അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയനോട് പറഞ്ഞത്.

തടവറയിലിരിക്കെ ഇദ്ദേഹത്തിന് കൊവിഡ് പിടിപെട്ടെന്ന് മെയ് മാസത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക