ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരം ന
ടന്നുകൊണ്ടിരിക്കുകയാണ്. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.
നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗ 16 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്. 34 പന്തില്‍ 38 റണ്‍സും നേടിയ റിഷബ് പന്തും ഏഴ് 11 റണ്‍സ് നേടിയ അബ്ദുള്‍ സമദുമാണ് ക്രീസില്‍.
ആദ്യ ഓവറില്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിനെ പറഞ്ഞയച്ചാണ് ചെന്നൈ തുടങ്ങിയത്. ഖലീല്‍ അഹമ്മദിന്റ അവസാന പന്തില്‍ രാഹുല്‍ ത്രിപാഠിയുടെ മികച്ച ക്യാച്ചിലാണ് മാര്‍ക്രം പുറത്തായത്. ശേഷം അപകടകാരിയായ ലഖ്‌നൗ ബാറ്റര്‍ നിക്കോളാസ് പൂരനെ അന്‍ഷുല്‍ കാംബോജ് എല്‍.ബി.ഡബ്ല്യുവിലൂടെ പറഞ്ഞയച്ച് ടീമിന് വേണ്ടി രണ്ടാം വിക്കറ്റും നേടുകയായിരുന്നു. എട്ട് റണ്‍സിനാണ് താരം മടങ്ങിയത്.
RISE 🆙 FOR THALAPATHY! 🙌🥳#LSGvCSK #WhistlePodu 🦁💛 pic.twitter.com/aTVS94cKQ4
— Chennai Super Kings (@ChennaiIPL) April 14, 2025
ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ രവീന്ദ്ര ജഡേജ മിച്ചല്‍ മാര്‍ഷിനേയും പുറത്താക്കി മികച്ച പ്രകടനം പുറത്തെടുത്തു. 25 പന്തില്‍ 30 റണ്‍സ് നേടിയാണ് മാര്‍ഷ് പുറത്തയത്. ക്ലീന്‍ ബൗള്‍ഡിലൂടെയാണ് ജഡ്ഡു വിക്കറ്റ് ടേക്കിക്കിലേക്ക് തിരിച്ചുവന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ജഡേജയ്ക്ക് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റ് നേടുന്ന സ്പിന്നര്‍മാരുടെ പട്ടികയില്‍ മൂന്നാമനാകാനാണ് ജഡേജയ്ക്ക് സാധിച്ചത്.
സുനില്‍ നരെയ്ന്‍ – 51
പിയൂഷ് ചൗള – 50
രവീന്ദ്ര ജഡേജ – 40*
റാഷിദ് ഖാന്‍ – 39
യുസ്‌വേന്ദ്ര ചാഹല്‍ – 36 അക്ഷര്‍
രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ഷെയ്ഖ് റഷീദ്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ജെയ്മി ഓവര്‍ട്ടണ്‍, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന
എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ശര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, ആകാശ് ദീപ്, ദിഗ്‌വേഷ് സിങ് റാത്തി
Content Highlight: IPL 2025: Ravindra Jadeja In Great Record Achievement In IPL