ഐ.പി.എല്ലില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സ് ആവേശജയം സ്വന്തമാക്കിയിരിക്കുകയാണ്. പഞ്ചാബിന്റെ ഹോം സ്റ്റേഡിയമായ മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിന്റെ വിജയമാണ് ശ്രേയസും കൂട്ടരും നേടിയെടുത്തത്.
പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 95ന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എളുപ്പം വിജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ ആരാധകരെ നിരാശയിലേക്ക് തള്ളിയിട്ട് പഞ്ചാബ് വിജയം നേടുകയായിരുന്നു.
𝙏𝙃𝙄𝙎. 𝙄𝙎. 𝘾𝙄𝙉𝙀𝙈𝘼 🎬#PBKS have pulled off one of the greatest thrillers in #TATAIPL history 😮
Scorecard ▶️ https://t.co/sZtJIQpcbx#PBKSvKKR | @PunjabKingsIPL pic.twitter.com/vYY6rX8TdG
— IndianPremierLeague (@IPL) April 15, 2025
ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ നാല് വിക്കറ്റെടുത്ത മാജിക്കല്‍ സ്‌പെല്ലാണ് ലോ സ്‌കോറിങ് മത്സരത്തില്‍ പഞ്ചാബിന് വിജയം സമ്മാനിച്ചത്. ഇപ്പോള്‍ താരത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ പോലെയാണ് ചാഹല്‍ പന്തെറിഞ്ഞത് എന്ന ചോപ്ര പറഞ്ഞു.
𝐉𝐮𝐬𝐭 𝐰𝐡𝐞𝐧 𝐢𝐭 𝐦𝐚𝐭𝐭𝐞𝐫𝐞𝐝 𝐭𝐡𝐞 𝐦𝐨𝐬𝐭 🫡
A spell of the highest authority from #TATAIPL‘s leading wicket-taker, Yuzvendra Chahal 🪄#PBKSvKKR | @PunjabKingsIPL | @yuzi_chahal pic.twitter.com/D6tIejfmr0
— IndianPremierLeague (@IPL) April 15, 2025
‘ഷെയ്ന്‍ വോണിനെ പോലെയാണ് ചഹല്‍ പന്തെറിഞ്ഞത്. വോണ്‍ തന്റെ കരിയറില്‍ അത് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഓഫ് സ്റ്റംപിന് പുറത്തുനിന്ന് പന്ത് പോകുമെന്ന് റിങ്കു കരുതി, പക്ഷേ അത് പിച്ച് ചെയ്ത് വന്നു. ബാറ്റര്‍ ബാറ്റിനും പാഡിനും ഇടയില്‍ വലിയൊരു വിടവ് അവശേഷിപ്പിച്ചു,’ ചോപ്ര പറഞ്ഞു.
മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കും തുടക്കം പാളിയിരുന്നു. സുനില്‍ നരെയ്ന്‍ അഞ്ച് റണ്‍സിനും ക്വിന്റണ്‍ ഡി കോക്ക് രണ്ട് റണ്‍സിനും പുറത്തായി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ ഒപ്പം കൂട്ടി ആംഗ്രിഷ് രഘുവംശി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
Absolute A-game! 🔥🅰️ pic.twitter.com/vATF5Io8vf
— KolkataKnightRiders (@KKRiders) April 15, 2025
ടീം സ്‌കോര്‍ 62ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ രഹാനെയുടെ വിക്കറ്റ് വീഴ്ത്തി ചഹലാണ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. പിന്നാലെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന ആംഗ്രിഷിന്റെ വിക്കറ്റും വീഴ്ത്തി ചഹല്‍. റിങ്കു സിങ്ങിന്റെയും രമണ്‍ദീപ് സിങ്ങിന്റെയുമാണ് ചഹല്‍ നേടിയ മറ്റ് രണ്ട് വിക്കറ്റുകള്‍.
മത്സരത്തില്‍ നാല് ഓവറില്‍ ഏഴ് എക്കോണമിയില്‍ പന്തെറിഞ്ഞ ചഹല്‍ 28 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. താരത്തിന് പുറമെ മാര്‍ക്കോ യാന്‍സന്‍ മൂന്ന് വിക്കറ്റ് നേടി. ഗ്ലെന്‍ മാക്സ്വെല്‍, അര്‍ഷ്ദീപ് സിങ്, സേവ്യര്‍ ബാര്‍ട്ലെറ്റ് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
Content Highlight: IPL 2025: PBKS vs KKR: Former Indian Cricketer Akash Chopra compares Punjab Kings spinner Yuzvendra Chahal to Australian legend Shane Warne