മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയാണ് വിരാട് അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്.
ഈ ബൗണ്ടറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാടിനെ തേടിയെത്തിയിരുന്നു. ഒരു ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് വിരാട് റെക്കോഡിട്ടിരിക്കുന്നത്.
ഇത് ഒമ്പതാം തവണയാണ് വിരാട് ആദ്യ പന്തില്‍ ബൗണ്ടറി നേടുന്നത്. സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ മാത്രമാണ് ഈ റെക്കോഡില്‍ വിരാടിന് മുമ്പിലുള്ളത്. വരും മത്സരങ്ങളിലെ ആദ്യ പന്തില്‍ നിന്നുമായി ഒരു ബൗണ്ടറിയടിച്ചാല്‍ ഉത്തപ്പക്കൊപ്പമെത്താനും മറ്റൊരു ഫസ്റ്റ് ബോള്‍ ബൗണ്ടറി കൂടെ പിറന്നാല്‍ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ മറികടക്കാനും വിരാടിന് സാധിക്കും.
ഒരു ഐ.പി.എല്‍ ഇന്നിങ്‌സില്‍ ഏറ്റവുമധികം തവണ ആദ്യ പന്തില്‍ (0.1-ാം പന്തില്‍) ബൗണ്ടരി നേടുന്ന താരങ്ങള്‍
റോബിന്‍ ഉത്തപ്പ – 10
വിരാട് കോഹ്‌ലി – 9*
ഡേവിഡ് വാര്‍ണര്‍ – 9
രോഹിത് ശര്‍മ – 9
ക്വിന്റണ്‍ ഡി കോക്ക് – 8
ഡ്വെയ്ന്‍ സ്മിത് – 7
ശിഖര്‍ ധവാന്‍ – 7
ഷെയ്ന്‍ വാട്‌സണ്‍ – 7
അതേസമയം, മത്സരത്തില്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് വിരാട് ഫിഫ്റ്റിയടിച്ചിരിക്കുന്നത്. നേരിട്ട 36ാം പന്തിലാണ് വിരാട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലാണ് ആര്‍.സി.ബി. 36 പന്തില്‍ 50 റണ്‍സുമായി വിരാട് കോഹ്‌ലിയും ഒമ്പത് പന്തില്‍ 11 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍.