കഴിഞ്ഞ ദിവസമാണ് ഐ.പി.എല്‍ 2024ന്റെ താരലേലത്തിനുള്ള താരങ്ങളുടെ മുഴുവന്‍ പട്ടികയും പുറത്തുവിട്ടത്. ഡിസംബര്‍ 19ന് ദുബായില്‍ നടക്കുന്ന ലേലത്തില്‍ 333 താരങ്ങളെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
2023 ലോകകപ്പില്‍ തിളങ്ങിയ രചിന്‍ രവീന്ദ്രയടക്കം പല താരങ്ങളും തങ്ങളുടെ കന്നി ഐ.പി.എല്ലാണ് സ്വപ്നം കാണുന്നത്.
ആകെയുള്ള 333 താരങ്ങളില്‍ 214 പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 119 പേര്‍ ഓവര്‍സീസ് താരങ്ങളും. 215 അണ്‍ക്യാപ്ഡ് താരങ്ങള്‍ ലേലത്തില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുമ്പോള്‍ 116 ക്യാപ്ഡ് താരങ്ങളും ലേലത്തിനെത്തുന്നുണ്ട്. അസോസിയേറ്റഡ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് താരങ്ങളും പട്ടികയുടെ ഭാഗമാണ്.
നേരത്തെ ഓരോ ടീമുകളും നിലനിര്‍ത്തിയതും ട്രേഡ് ചെയ്തതുമായ താരങ്ങള്‍ക്ക് പുറമെയാണ് ഈ 333 പേരുടെ അന്തിമപട്ടിക പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള 214 താരങ്ങളാണ് ലേലത്തിന്റെ ഭാഗമാകുന്നത്. ശേഷം ഇംഗ്ലണ്ടില്‍ നിന്നുമാണ് ഏറ്റവുമധികം താരങ്ങള്‍ ലേലത്തിനെത്തുന്നത്. 25 താരങ്ങള്‍. ഫുള്‍ മെമ്പര്‍മാരുടെ ഇടയില്‍ നിന്നും ഏറ്റവും കുറവ് താരങ്ങള്‍ ലേലത്തിന്റെ ഭാഗമാകുന്നത് സിംബാബ്‌വേയില്‍ നിന്നാണ്. കേവലം രണ്ട് പേര്‍ മാത്രമാണ് ഷെവ്‌റോണ്‍സ് നിരയില്‍ നിന്നും ലേലത്തിന്റെ ഭാഗമാകുന്നത്.
ഓരോ രാജ്യത്തില്‍ നിന്നും ലേലത്തിന്റെ ഭാഗമാകുന്ന താരങ്ങള്‍
ഇതിനൊപ്പം തന്നെ രണ്ട് താരങ്ങളും ഐ.പി.എല്‍ ചര്‍ച്ചകളുടെ ഭാഗമാണ്. അഫ്ഗാനിസ്ഥാന്‍ ഇതിഹാസ താരം മുഹമ്മദ് നബിയും സൗത്ത് ആഫ്രിക്കന്‍ യുവതാരം ക്വേന മഫാക്കയുമാണ് ഐ.പി.എല്‍ താരലേലത്തില്‍ ചര്‍ച്ചയാകുന്ന പേരുകാര്‍.
2024 ഐ.പി.എല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായമറിയ താരമാണ് മുഹമ്മദ് നബി. 39 വയസാണ് അഫ്ഗാന്‍ ഓള്‍ റൗണ്ടറുടെ പ്രായം. നബിയുടെ വയസിന്റെ പകുതിയേക്കാള്‍ കുറവാണ് ക്വേനയുടെ പ്രായം. 17 വയസാണ് പ്രോട്ടിയാസിന്റെ ഇടംകയ്യന്‍ മീഡിയം പേസര്‍ക്കുള്ളത്.