ഐ.പി.എല്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം നിര്‍ണായകമാണ്. ഈ മത്സരഫലത്തിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെടുത്താകും ഏത് ടീം പ്ലേ ഓഫില്‍ പ്രവേശിക്കുക എന്നതില്‍ ധാരണയാവുക.
ലഖ്‌നൗവിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സീസണ്‍ ഇതോടെ അവസാനിക്കും. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകള്‍ക്ക് ശേഷം പുറത്താകുന്ന നാലാമത് ടീമായാണ് ക്യാപ്പിറ്റല്‍സ് മാറുക.
അതേസമയം, ലഖ്‌നൗവിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ ദല്‍ഹിയുടെ നേരിയ പ്രതീക്ഷകള്‍ കെടാതെ കാക്കപ്പെടും.
ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിജയത്തിനായാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകരും ആഗ്രഹിക്കുന്നത്. മത്സരത്തില്‍ ദല്‍ഹി ലഖ്‌നൗവിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ രാജസ്ഥാന് നേരിട്ട് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കും. അങ്ങനെ സംഭവിച്ചാല്‍ പ്ലേ ഓഫിന് യോഗ്യത നേടുന്ന രണ്ടാമത് ടീമായി റോയല്‍സ് മാറും.
നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാത്രമാണ് പ്ലേ ഓഫില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം ബാക്കിയുണ്ടെന്നിരിക്കെ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിക്കാനും ക്വാളിഫയര്‍ ഒന്നിന് യോഗ്യത നേടാനും കൊല്‍ക്കത്തക്ക് സാധിച്ചു.