ഐ.പി.എല്‍ 2024ലെ പത്താം മത്സരത്തിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വേദിയാവുകയാണ്. മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് നായകന്‍ ബൗളിങ് തെരഞ്ഞെടുത്തു.
റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍ ടീമിന്റെ ഭാഗമായതോടെ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തിരിക്കുന്നത്. ടി-20 കരിയറിലെ 500ാം മത്സരമെന്ന ഐതിഹാസിക നേട്ടമാണ് കിരീബിയന്‍ മിസ്റ്ററി സ്പിന്നര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
The greatest there was, the greatest there is, the greatest there ever will be…GOAT-RINE! 🐐👑 pic.twitter.com/7sj8PYEVgD
ഈ നേട്ടം സ്വന്തമാക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ നാലാമത് മാത്രം താരമാണ് നരെയ്ന്‍.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരങ്ങള്
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 668
ഡ്വെയ്ന്‍ ബ്രാവോ – 573
ഷോയ്ബ് മാലിക് – 542
സുനില്‍ നരെയ്ന്‍ – 500*
ആന്ദ്രേ റസല്‍ – 484
ഡേവിഡ് മില്ലര്‍ – 471
ക്രിസ് ഗെയ്ന്‍ – 463
രവി ബൊപ്പാര – 462
അലക്‌സ് ഹെയ്ല്‍സ് – 449
വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമിന് പുറമെ ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ സാന്നിധ്യമറിയിച്ചാണ് നരെയ്ന്‍ 500 ടി-20 മത്സരങ്ങളെന്ന നേട്ടം സ്വന്തമാക്കിയത്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 43 റണ്‍സ് എന്ന നിലയിലാണ്
15 പന്തില്‍ 26 റണ്‍സുമായി വിരാട് കോഹ്‌ലിയും മൂന്ന് പന്തില്‍ എട്ട് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍. അനാവശ്യ ഷോട്ടിന് ശ്രമിച്ച ക്യാപ്റ്റന്‍ ഫാറ് ഡു പ്ലെസിയുടെ വിക്കറ്റാണ് ഹോം ടീമിന് നഷ്ടമായത്. ആറ് പന്തില്‍ എട്ട് റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്.