ഐ.പി.എല്‍ 2024 53ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു മഞ്ഞപ്പടയുടെ വിജയം. നീണ്ട 942 ദിവസങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. 26 പന്തില്‍ 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് സൂപ്പര്‍ കിങ്‌സിന്റെ ടോപ് സ്‌കോറര്‍.
The Yellow flag flying high in Dharamsala 💛🏔️@ChennaiIPL with a comfortable 2️⃣8️⃣-run victory over #PBKS 👏
Follow the Match ▶️ https://t.co/WxW3UyUZq6#TATAIPL | #PBKSvCSK pic.twitter.com/yikGozZ6Jy
— IndianPremierLeague (@IPL) May 5, 2024
21 പന്തില്‍ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും 19 പന്തില്‍ 30 റണ്‍സടിച്ച ഡാരില്‍ മിച്ചലും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
പഞ്ചാബ് കിങ്‌സിനായി രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സാം കറന്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
Not our day! 💔#SaddaPunjab #PunjabKings #JazbaHaiPunjabi #TATAIPL2024 #PBKSvCSK pic.twitter.com/uW6JuyJYsC
— Punjab Kings (@PunjabKingsIPL) May 5, 2024
ചെന്നൈ സൂപ്പര്‍ കിങ്സിനായി രവീന്ദ്ര ജഡേജ ബൗളിങ്ങിലും തിളങ്ങി. മൂന്ന് വിക്കറ്റാണ് താരം നേടിയത്. സിമര്‍ജീത് സിങ്ങും തുഷാര്‍ ദേശ്പാണ്ഡേയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മിച്ചല്‍ സാന്റ്നറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി.
മത്സരത്തില്‍ എം.എസ്. ധോണി ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. 19ാം ഓവറിലെ അഞ്ചാം പന്തില്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.
Deceived 🤯
Reactions says it all as MS Dhoni departs to a brilliant slower one from Harshal Patel 👏
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #PBKSvCSK | @PunjabKingsIPL pic.twitter.com/gYE5TqnqaY
— IndianPremierLeague (@IPL) May 5, 2024
— Punjab Kings (@PunjabKingsIPL) May 5, 2024
ഐ.പി.എല്ലില്‍ ഇത് ആറാം തവണയാണ് ധോണി പൂജ്യത്തിന് പുറത്താകുന്നത്.
ധോണിയെ പൂജ്യത്തിന് പുറത്താക്കിയതോടെ ഹര്‍ഷല്‍ പട്ടേലിനെതിരെ ധോണി ആരാധകരുടെ സൈബര്‍ അറ്റാക്കും തുടങ്ങിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ താരത്തിന്റെ പുതിയ പോസ്റ്റിന് കീഴിലാണ് ആരാധകരുടെ പൊങ്കാല.
View this post on Instagram
താരത്തിന്റെ കുടുംബത്തെയടക്കം അധിക്ഷേപിച്ചുകൊണ്ടും അസഭ്യപരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടുമാണ് ധോണി ആരാധകരെത്തിയിരിക്കുന്നത്.
ആരാധകരുടെ സൈബര്‍ അറ്റാക്ക് ഉണ്ടാകുമെന്നും ഇതിനാല്‍ കമന്റ് സെക്ഷന്‍ ഓഫ് ചെയ്ത് വെക്കാന്‍ പറയുന്നവരും കുറവല്ല.
മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചതിന് പിന്നാലെ അതിന്റെ പേരില്‍ താരത്തെ കളിയാക്കാനും ‘തല രസികര്‍’ മറക്കുന്നില്ല.
ധോണിയെ പുറത്താക്കിയതില്‍ താരത്തിന് അഭിനന്ദനമറിയിച്ചും ആരാധകരെത്തുന്നുണ്ട്.
സീസണില്‍ പഞ്ചാബിന്റെ ഏഴാം തോല്‍വിയാണിത്. നിലവില്‍ 11 മത്സരത്തില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റാണ് ടീമിനുള്ളത്. സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ വിജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല.
മെയ് ഒമ്പതിനാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.
Content highlight: IPL 2024: CSK vs PBKS: Cyber attack against Harshal Patel after dismissing MS Dhoni for zero