ipl 2021
നടരാജന്‍ ഐ.പി.എല്ലില്‍ നിന്ന് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2021 Apr 22, 04:06 pm
Thursday, 22nd April 2021, 9:36 pm

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം ടി. നടരാജന് ശേഷിക്കുന്ന ഐ.പി.എല്‍ നഷ്ടമാകും. കൈമുട്ടിനേറ്റ പരിക്കാണ് നടരാജന് വില്ലനായത്.

സണ്‍റൈസേഴ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ആരാധകരുടെ നട്ടു കളിച്ചത്.

രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പരിക്ക് കാരണം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നടരാജന് കളിക്കാനായിരുന്നില്ല. നടരാജന്‍ വിട്ട് നില്‍ക്കുന്നത് സണ്‍റൈസേഴ്‌സിന് തിരിച്ചടിയാകും.

നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു ജയവുമാണ് സണ്‍റൈസേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് സണ്‍റൈസേഴ്‌സിന്റെ അടുത്ത മത്സരം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IPL 2021: SRH pacer Natarajan ruled out of tournament