Advertisement
ipl 2021
ഉദിച്ചുയര്‍ന്ന് ഹൈദരാബാദ്
സ്പോര്‍ട്സ് ഡെസ്‌ക്
2021 Apr 21, 01:59 pm
Wednesday, 21st April 2021, 7:29 pm

മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. പഞ്ചാബിനെ 120 ല്‍ ഒതുക്കി ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് ജയിച്ചത്.

ജോണി ബെയര്‍സ്‌റ്റോ 63 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സ് 19.4 ഓവറില്‍ 120 റണ്‍സിന് എല്ലാവരും പുറത്തായി. ഹൈദരാബാദ് ബൗളര്‍മാര്‍ തിളങ്ങിയതോടെ പഞ്ചാബിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

22 റണ്‍സ് വീതമെടുത്ത മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനുമാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍മാര്‍.

കെ.ല്‍ രാഹുല്‍ (4), ക്രിസ് ഗെയ്ല്‍ (15), നിക്കോളാസ് പുരന്‍ (0), ദീപക് ഹൂഡ (13) എന്നിവര്‍ക്കാര്‍ക്കും തന്നെ പഞ്ചാബ് സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല.

ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അഭിഷേക് ശര്‍മ രണ്ടു വിക്കറ്റെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IPL 2021 Punjab Kings vs Sunrisers Hyderabad