റിവേഴ്‌സ് സ്വിങ്ങിനെ കുറിച്ച് രോഹിത് തന്നെ പഠിപ്പിക്കേണ്ട; രോഹിത്തിന്റെ പ്രസ്താവനക്കെതിരെ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍ സമാം
Sports News
റിവേഴ്‌സ് സ്വിങ്ങിനെ കുറിച്ച് രോഹിത് തന്നെ പഠിപ്പിക്കേണ്ട; രോഹിത്തിന്റെ പ്രസ്താവനക്കെതിരെ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍ സമാം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th June 2024, 12:46 pm

ആവേശകരമായ 2024 ടി-20 ലോകകപ്പ് അതിന്റെ കലാശ പോരാട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. കെന്‍സിങ്ടണ്‍ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ്.

എന്നാല്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ എത്തിയപ്പോള്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും 1992ലെ ലോകകപ്പ് ജേതാവുമായ ഇന്‍സമാം ഉള്‍ ഹഖ് വിചിത്ര ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യ പന്തില്‍ കൃത്രിമം കാണിച്ചാണ് വിജയിച്ചതെന്നാണ് ഇന്‍സമാം പറഞ്ഞത്.

16ാം ഓവറില്‍ തന്റെ രണ്ടാം സ്പെല്ലിനായി വന്ന പേസര്‍ അര്‍ഷ്ദീപ് സിങ് പുറത്തെടുത്ത അസാധാരണമായ റിവേഴ്സ് സ്വിങ്ങിനെ കേന്ദ്രീകരിച്ചാണ് ഇന്‍സമാം ഇത്തരത്തില്‍ പറയുന്നത്.

‘പതിനഞ്ചാം ഓവറില്‍ പഴയ പന്തിന് റിവേഴ്‌സ് സ്വിങ് നേടാന്‍ സാധിക്കില്ല, ഇന്ത്യന്‍ കളിക്കാര്‍ പന്തില്‍ ഗുരുതര മായ ജോലികള്‍ ചെയ്തു അമ്പയര്‍മാരുടെ കണ്ണുകള്‍ തുറക്കണം,’ എന്നായിരുന്നു ഇന്‍സമാം പറഞ്ഞത്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ വിജയത്തിന് ശേഷം രോഹിത് ശര്‍മയോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇന്‍ സമാമിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചിരുന്നു. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് രോഹിത് ശര്‍മ മറുപടിയും പറഞ്ഞിരുന്നു.

‘ചൂടുള്ള സാഹചര്യങ്ങളും വരണ്ട പിച്ചും ബൗളര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിങ് നല്‍കുന്നു. ഞങ്ങള്‍ മാത്രമല്ല എല്ലാ ടീമും അത് കാഴ്ച വച്ചിട്ടുണ്ട്. മനസ് തുറന്നു നില്‍ക്കേണ്ടത് പ്രധാനമാണ്,’രോഹിത് പറഞ്ഞു.

എന്നാല്‍ ഈ പ്രസ്താവനക്കെതിരെ വീണ്ടും മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം രംഗത്ത് വന്നിരിക്കുകയാണ്. ഒരു ടിവി ചാനലില്‍ നടന്ന പരിപാടിയിലാണ് ഇന്‍ സമം സംസാരിച്ചത്.

‘ടീം ഇന്ത്യ മീന്‍ പിടിക്കുകയാണ് എന്നല്ല ഞാന്‍ പറഞ്ഞത്. അമ്പയര്‍മാരോട് കണ്ണുതുറക്കാന്‍ ആണ് ഞാന്‍ ആവശ്യപ്പെട്ടത് അവരും മനസ് തുറന്നു നില്‍ക്കണമെന്ന് എനിക്ക് തോന്നുന്നു. റിവേഴ്‌സ് സ്വിങ്ങിനെക്കുറിച്ച് രോഹിത് ശര്‍മ എന്നെ പഠിപ്പിക്കേണ്ടതില്ല, ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് അദ്ദേഹം സമ്മതിച്ചു കഴിഞ്ഞു,’ ഇന്‍സമാമം പറഞ്ഞു.

 

Content Highlight: Inzamam Ul Haq Talking About Rohit Sharma