ജുമുഅ നിസ്‌കാരം നടക്കുന്ന സ്ഥലത്ത് ഗോവര്‍ധന്‍ പൂജ നടത്തുമെന്ന് ഹിന്ദു സംഘര്‍ഷ് സമിതി; 'അതിഥി' കൊലവിളി പ്രസംഗം നടത്തിയ കപില്‍ മിശ്ര
national news
ജുമുഅ നിസ്‌കാരം നടക്കുന്ന സ്ഥലത്ത് ഗോവര്‍ധന്‍ പൂജ നടത്തുമെന്ന് ഹിന്ദു സംഘര്‍ഷ് സമിതി; 'അതിഥി' കൊലവിളി പ്രസംഗം നടത്തിയ കപില്‍ മിശ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th November 2021, 8:32 am

ഗുഡ്ഗാവ്: ജുമുഅ നിസ്‌കാരം നടക്കുന്ന സ്ഥലത്ത് ഗോവര്‍ധന്‍ പൂജ നടത്തുമെന്ന് ഹിന്ദുത്വ സംഘടനകള്‍.

ഹരിയാനയിലെ ഗുഡ്ഗാവിലെ നിസ്‌കാര സ്ഥലത്താണ് വെള്ളിയാഴ്ച 11 മണി മുതല്‍ പൂജ നടത്തുന്നത്. പൂജ സംഘടിപ്പിക്കുമെന്ന വിവരം സംയുക്ത ഹിന്ദു സംഘര്‍ഷ് സമിതിയാണ് അറിയിച്ചത്.

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ കൊലവിളി നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്ര പൂജയില്‍ പങ്കെടുക്കും.

പൂജയില്‍ 5,000 ആളുകള്‍ പങ്കെടുപ്പിക്കുമെന്ന് ഹിന്ദു സംഘര്‍ഷ് സമിതി നേതാക്കള്‍ പറഞ്ഞു. പൂജക്ക് ശേഷം പ്രസാദം വിതരണം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.

രണ്ട് മാസത്തോളമായി ഇവിടെ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇവിടെ ജുമുഅ തടസപ്പെട്ടത്.

നേരത്തെ ജുമുഅ തടസപ്പെടുത്തിയ സംഭവത്തില്‍ തീവ്രവലതുപക്ഷ സംഘടനകളിലെ 30 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ നിസ്‌കാരം തടസപ്പെടുത്തിയിരുന്നു. ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ചുകൊണ്ടായിരുന്നു ഇവരുടെ അതിക്രമം.

എന്നാല്‍, അധികൃതര്‍ അനുവദിച്ച് നല്‍കിയ 37 ഇടങ്ങളിലാണ് നിസ്‌കാരം നടത്തുന്നത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Invited to puja at Gurgaon namaz site: Kapil Mishra, Yati Narsinghanand