Advertisement
Entertainment news
ഞാന്‍ വിചാരിച്ചത് ടൊവി ചിരിക്കാന്‍ പോവുകയാണെന്നാണ്, പക്ഷെ കരഞ്ഞപ്പോള്‍ ഞാന്‍ സ്തംഭിച്ചു പോയി: ധന്യ വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 31, 03:28 am
Friday, 31st March 2023, 8:58 am

ഒരുപാട് സെലിബ്രിറ്റി ഇന്‍ര്‍വ്യൂസ് മലയാളത്തില്‍ ഉണ്ടാവാറുണ്ടെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റി ഇന്‍ര്‍വ്യൂസ് ധന്യ വര്‍മയുടേതാണ്. ആദ്യം കപ്പാ ടി.വിയിലെ ഹാപ്പിനസ് പ്രൊജക്ടിലായിരുന്നു ധന്യ വര്‍മയുടെ സെലിബ്രിറ്റി ഇന്റര്‍വ്യൂകള്‍ ഉണ്ടാവാറുള്ളത് എന്നാല്‍ ഇന്ന് സ്വന്തമായി യൂട്യൂബ് ചാനല്‍ ധന്യ വര്‍മക്കുണ്ട്.

അയാം വിത്ത് ധന്യ വര്‍മ എന്ന ചാനലില്‍ എത്തുന്ന ഓരോ താരങ്ങളും പലപ്പോഴും ഇമോഷണലാവുന്നത് കാണാവുന്നതാണ്. പല അഭിമുഖങ്ങളിലുള്ളതില്‍ നിന്നും മാറി സെലിബ്രിറ്റികള്‍ ധന്യ വര്‍മക്ക് മുന്നില്‍ ഇമോഷണലാവാറുണ്ട്. ഫേക്കായി ആരെങ്കിലും ഇമോഷണലാവുന്നതായി തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ധന്യ വര്‍മ.

മുന്നിലിരിക്കുന്ന ഒരാള്‍ കരയുന്നതിന് മുമ്പ് സ്വയം കരയുന്ന വ്യക്തിയാണ് താനെന്നും ഇതുവരെ തന്റെ മുന്നിലിരുന്ന് ആരും ഫേക്കായി ഇമോഷണലാവുന്നതായി തോന്നിയിട്ടില്ലെന്നും ധന്യ പറഞ്ഞു.

പ്രതീക്ഷിക്കാത്ത നിമിഷത്തിലായിരിക്കും അവര്‍ ഇമോഷണലാവുകയെന്നും പലപ്പോഴും താന്‍ സ്തംഭിച്ചു പോയിട്ടുണ്ടെന്നും ധന്യ വര്‍മ പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ധന്യ വര്‍മ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ മുന്നില്‍ നിന്നും ഒരാള്‍ കരയുന്നതിന് മുമ്പ് ഞാന്‍ കരയും. അത്രക്കും ഇമോഷണലാണ് ഞാന്‍. ഒരാള്‍ ക്യാമറയുടെ മുന്നില്‍ ഇമോഷണലാവുക എന്ന് പറയുന്നത് നാച്ചുറല്‍ ടെന്‍ണ്ടന്‍സിയല്ല.

അങ്ങനെ എന്റെ മുന്നില്‍ അഭിമുഖത്തിനായി ഇരിക്കുന്ന ആളുകള്‍ ഇതുവരെ ഫേക്കായിട്ട് ഇമോഷണല്‍ ആവുന്നതായി എനിക്ക് തോന്നിയിട്ടില്ല. ശരിക്കും ഞാന്‍ സ്തംഭിച്ചു പോയിട്ടുണ്ട്. കാരണം ഞാന്‍ പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ അവരുടെ കണ്ണ് നിറയുമ്പോള്‍ അല്ലെങ്കില്‍ അവരുടെ ശബ്ദം ഇടറുമ്പോള്‍ പെട്ടെന്ന് സ്തംഭിച്ചു പോകും.

ഞാന്‍ അത് പ്രതീക്ഷിക്കുന്നില്ല. ഹാപ്പിനസ് പ്രൊജക്ടില്‍ വന്നപ്പോള്‍ സുരാജ് കരഞ്ഞിട്ടുണ്ട്. അതിന്റെ ഫസ്റ്റ് എപ്പിസോഡില്‍ ടൊവി കരഞ്ഞിട്ടുണ്ട്. ഞാന്‍ വിചാരിച്ചത് ടൊവി ചിരിക്കാന്‍ പോവുകയാണെന്നാണ്. പക്ഷെ കരഞ്ഞു. ഞാന്‍ ഇതൊന്നും പ്രതീക്ഷിക്കുന്നില്ല. ഒന്നും പ്ലാന്‍ഡ് അല്ല.

അവരോടൊക്കെ സംസാരിക്കുമ്പോള്‍ സംഭാഷണം എങ്ങനെ പോകുമെന്ന് എനിക്ക് അറിയില്ല. അതൊക്കെ അതിന്റെ ഫ്‌ളോയില്‍ പോവുകയാണ്. എന്താണ് അടുത്തത് ചോദിക്കേണ്ടത് എന്നൊന്നും പ്ലാന്‍ ചെയ്യുന്നില്ല. അഭിമുഖങ്ങളില്‍ അവര്‍ അവരുടെ കാര്യങ്ങള്‍ ഇമോഷണലി ഓപ്പണായി പറയുമ്പോള്‍ ഞാന്‍ അവരെ ബഹുമാനിക്കുന്നു. എന്റെ ഡ്യൂട്ടി അത് മാത്രമാണ്.

ഇതുവരെ എന്റെ ഷോയില്‍ അങ്ങനെ ഫേക്ക് ഇമോഷണല്‍ അജണ്ട വെച്ച് വരുന്നവരുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അയാം വിത്ത് ധന്യ വര്‍മ എന്ന എന്റെ യൂട്യൂബ് ചാനലില്‍ ഇതുവരെ അങ്ങനെ ആരും വന്നിട്ടില്ല. അതില്‍ ഒരു വ്യക്തിയും മാനിപ്പുലേറ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെ വന്നിട്ടില്ല,” ധന്യ വര്‍മ പറഞ്ഞു.

content highlight: interviewer dhanya varma about her interviews