കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് അന്താരാഷ്ട്ര കോടതി ഫിബ്രവരിയില്‍ പരിഗണിക്കും
National
കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് അന്താരാഷ്ട്ര കോടതി ഫിബ്രവരിയില്‍ പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd October 2018, 11:43 pm

ന്യൂ ദല്‍ഹി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താന്‍ കോടതി തൂക്കിലേറ്റാന്‍ വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ ഫെബ്രുവരി 18 മുതല്‍ 21 വരെ അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേള്‍ക്കും.

2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിലേറ്റാന്‍ വിധിക്കുന്നത്. ഇറാനില്‍ നിന്ന് പാകിസ്താനിലേക്ക് കടക്കുമ്പോള്‍ ജാദവ് പിടിക്കപ്പെട്ടു എന്നാണ് പാകിസ്താന്റെ വാദം. എന്നാല്‍ നേവിയില്‍ നിന്ന് വിരമിച്ച ജാദവിനെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ്് ഇന്ത്യയുടെ വിശദീകരണം.

Also Read:  ഏഴ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കേന്ദ്ര സര്‍ക്കാര്‍ നാളെ നാടുകടത്തും

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ ഇന്ത്യ നല്‍കിയ അപ്പീലിന്മേല്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുന്നു എന്ന് ഇന്ത്യയുടെ വാദത്തില്‍ പറയുന്നു. ഇന്ത്യന്‍ പ്രതിനിധികളെ കാണാന്‍ അനുവദിക്കാത്തത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് ഇന്ത്യ പറയുന്നു.

കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ സഹായം ലഭ്യമാക്കില്ലെന്ന് പാകിസ്താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രതിനിധികളെ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കില്ലെന്നും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞിരുന്നു.