മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് ആവേശകരമായ വിജയം. സ്‌പോര്‍ട്ടിങ് കെ.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മയാമി പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ അമേരിക്കന്‍ ക്ലബ്ബിനായി സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയും ലൂയി സുവാരസും ഓരോ ഗോള്‍ വീതം നേടി മിന്നും പ്രകടനമാണ് നടത്തിയത്.
അരോഹീഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് സ്‌പോര്‍ട്ടിങ് അണിനിരന്നത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയുമാണ് പിന്തുടര്‍ന്നത്.
മത്സരം തുടങ്ങി ആറാം മിനിട്ടില്‍ തന്നെ എറിക് തോമിയിലൂടെ സ്‌പോര്‍ട്ടിങ് മുന്നിലെത്തി. എന്നാല്‍ 18ാം മിനിട്ടില്‍ ഡിഗോ ഗോമസിലൂടെ മയാമി ഗോള്‍ തിരിച്ചടിച്ചു. ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
എന്നാല്‍ മത്സരത്തിന്റെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 51ാം മിനിട്ടില്‍ സൂപ്പര്‍താരം മെസിയിലൂടെ മയാമി വീണ്ടും മത്സരത്തില്‍ മുന്നിലെത്തി. എന്നാല്‍ അര്‍ജന്റീനന്‍ നായകന്റെ ഈ ഗോളിന് വെറും ഏഴ് മിനിട്ടുകള്‍ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളു. എറിക് തോമിയിലൂടെ എതിരാളികള്‍ വീണ്ടും മത്സരത്തില്‍ ഒപ്പം എത്തുകയായിരുന്നു. എന്നാല്‍ 71ാം മിനിട്ടില്‍ ലൂയി സുവാരസ് ഇന്റര്‍ മയാമിക്കായി വിജയഗോള്‍ നേടുകയായിരുന്നു.
50’ I 💥 Así fue el golazo de Leo Messi para darnos la ventaja tras una gran asistencia de David Ruiz. VAMOS! 👊✨. #SKCvMIA 1-2 pic.twitter.com/MEtaW4j5po
മത്സരത്തില്‍ എതിരാളികളുടെ പോസ്റ്റിലേക്ക് എട്ട് ഷോട്ടുകളാണ് മയാമി ഉതിര്‍ത്തത് ഇതില്‍ അഞ്ചു എണ്ണം ഓണ്‍ ടാര്‍ഗെറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് പത്ത് ഷോട്ടുകള്‍ ആണ് മയാമിയുടെ പോസ്റ്റിലേക്ക് സ്‌പോര്‍ട്ടിങ് ഉതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചത്.
ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും നാല് വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും അടക്കം 15 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മയാമി. മേജര്‍ ലീഗ് സോക്കറില്‍ ഏപ്രില്‍ 21ന് നാഷ്വില്ലെക്കെതിരെയാണ് മയാമിയുടെ അടുത്ത മത്സരം. ചെയ്സ് സ്റ്റേഡിയമാണ് വേദി.