തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി പി. വിജയന്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. അജിത് കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്നാണ് പി. വിജയന്റെ പരാതി.

കരിപ്പൂരിലെ സ്വര്‍ണക്കടത്തുകാരുമായി പി. വിജയന് ബന്ധമുണ്ടെന്ന് അജിത് കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇത് കള്ളമൊഴിയാണെന്നും കേസെടുക്കണമെന്നും കാണിച്ചാണ് പി. വിജയന്‍ ഡി.ജി.പി ദര്‍വേഷ് സാഹിബിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.
ഡി.ജി.പിക്ക് തന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും പരാതിയിലുള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ രണ്ട് പേരും ഉയര്‍ന്ന പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരായതിനാല്‍ പരാതി ആഭ്യന്തരവകുപ്പിന് കൈമാറുകയായിരുന്നു.
അജിത് കുമാറിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച പരാതിയില്‍ അന്വേഷണം നടത്തുന്ന സമിതിയിലാണ് അജിത് കുമാര്‍ മൊഴി നല്‍കിയത്. ഡി.ജി.പി എസ്.ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് അന്വേഷണസമിതി.
Content Highlight: Intelligence ADGP filed a complaint against Ajith Kumar