Malayala cinema
ഫ്രൈഡേ ഫിലിംസിന്റെ അടുത്ത പടത്തില്‍ നായകനായി ഇന്ദ്രന്‍സ്; ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്ന് വിജയ് ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 18, 08:43 am
Tuesday, 18th August 2020, 2:13 pm

ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സ്. വിജയ് ബാബു തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രത്തില്‍ ഇന്ദ്രന്‍സ് ചേട്ടന്‍ കേന്ദ്ര കഥാപാത്രമാകുമെന്നാണ് പോസ്റ്റില്‍ വിജയ് ബാബു പറഞ്ഞിരിക്കുന്നത്.

ഓണം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും വിജയ് ബാബു പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് റോജിന്‍ തോമസാണ്. രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതമൊരുക്കുമെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Indrans shall play lead in Friday film house ‘s next film