ഇന്ത്യന്‍ രൂപ കോമയിലാണിപ്പോള്‍; സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ രാജ്യദ്രോഹിയാക്കുന്നുവെന്നും യശ്വന്ത് സിന്‍ഹ
national news
ഇന്ത്യന്‍ രൂപ കോമയിലാണിപ്പോള്‍; സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ രാജ്യദ്രോഹിയാക്കുന്നുവെന്നും യശ്വന്ത് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 8:10 am

ന്യൂദല്‍ഹി: സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഇന്ത്യയില്‍ രൂപ കോമ സ്റ്റേജിലാണെന്ന് മുന്‍ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. രാഷ്ട്ര മഞ്ചിന്റെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ രൂപ ഐ.സി.യുവിലാണ് എന്നാണ് അദ്ധേഹം പറഞ്ഞിരുന്നത്. അന്ന് രൂപയുടെ മൂല്യം 60 ആയിരുന്നു. ഇന്നിപ്പോള്‍ 75 ആണ്. ഈ സമയത്ത് രൂപ കോമയിലാണ് എന്നല്ലാതെ മറ്റെന്താണ് പറയാന്‍ സാധിക്കുക? സിന്‍ഹ ചോദിച്ചു.


Read Also : മോദി അധികാരം നേടിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി; ബി.ജെ.പിയെ വെട്ടിലാക്കി കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍


 

ഇന്നത്തെ സാഹചര്യത്തില്‍ ഒരു പൗരനും സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ അവകാശമില്ല. അങ്ങനെ സംസാരിക്കൂന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നു. അത് ജനാധിപത്യ വിരുദ്ധമാണ്. സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.

റാഫേല്‍ അഴിമതിയില്‍ സി.ബി.ഐക്ക് പരാതി നല്‍കാനാണ് തീരുമാനം. അത് എന്‍.ഡി.എ ഗവണ്‍മെന്റിന്റെ അഴിമതിയാണ്. നരേന്ദ്ര മോദിയാണ് അതിന് കാരണക്കാരന്‍. ഒരു മാസം സി.ബി.ഐയുടെ റിപ്പോര്‍ട്ടിനായി കാത്തുനില്‍ക്കും. അതും ഫലം കണ്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം സിന്‍ഹ കൂട്ടിച്ചേര്‍ത്തു.