ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന ജുഡീഷ്യല്‍ ബെഞ്ചായ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോര്‍ട്ടില്‍ ഇന്ത്യക്കാരനായ ജഡ്ജിയെ നിയമിച്ചു.
64കാരനായ നരേന്ദ്രന്‍ ജോദി കൊല്ലപെന്‍ ആണ് ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റ് സിറില്‍ റാമഫോസയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ച നടത്തിയത്. നീണ്ട പൊതു അഭിമുഖങ്ങള്‍ക്ക് ശേഷമാണ് കൊല്ലപെനെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതിയില്‍ നിയമിച്ചിരിക്കുന്നത്.
കോടതിയില്‍ നിലവിലുണ്ടായിരുന്ന രണ്ട് ഒഴിവുകളിലേക്ക് ഇന്ത്യന്‍ വംശജന്‍ കൊല്ലപെന് പുറമെ ജസ്റ്റിസ് റമ്മക സ്റ്റീവന്‍ മതൊപൊയെയും നിയമിച്ചിട്ടുണ്ട്. ഇരുവരും 2022 ജനുവരി ഒന്നിന് ഔദ്യോഗികമായി ചുമതലയേല്‍ക്കും.