World
യു.എസ് ജനപ്രതിനിധിസഭയിലേക്ക് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 04, 05:43 am
Wednesday, 4th November 2020, 11:13 am

 

വാഷിങ്ടണ്‍: യു.എസ് ജനപ്രതിനിധിസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് നേതാവായ രാജകൃഷ്ണമൂര്‍ത്തി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം വിജയിക്കുന്നത്.

ദല്‍ഹിയില്‍ ജനിച്ച 47 കാരനായ കൃഷ്ണമൂര്‍ത്തി ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയിലെ പ്രസ്റ്റണ്‍ നെല്‍സണെയാണ് പരാജയപ്പെടുത്തിയത്. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൊത്തം വോട്ടുകളുടെ 71 ശതമാനവും ഇദ്ദേഹം നേടിയിട്ടുണ്ട്.

തമിഴ്നാട് സ്വദേശികളാണ് കൃഷ്ണമൂര്‍ത്തിയുടെ മാതാപിതാക്കള്‍. 2016 ലാണ് ആദ്യമായി ഇദ്ദേഹം ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, കാലിഫോര്‍ണിയയില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയും ഡെമോക്രാറ്റിക് നേതാവായ ആമി ബെറ തെരഞ്ഞെടുക്കപ്പെട്ടു.
ഡെമോക്രാറ്റിക് ടിക്കറ്റില്‍ വനിത പ്രമീള ജയ്പാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇപ്പോഴും തുടരുകയാണ്, മണിക്കൂറുകള്‍ക്കകം തന്നെ ഫലപ്രഖ്യാപനങ്ങള്‍ പുറത്തുവരും. തുടര്‍ച്ചയായ മൂന്നാം തവണ അരിസോണയില്‍ നിന്ന് ഡോ. ഹിരാല്‍ തിപിര്‍നേനി മത്സരിക്കുന്നുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള കുല്‍ക്കര്‍ണി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ട്രോയ് നെഹ്ലിനുമായി കടുത്ത പോരാട്ടമാണ് ടെക്‌സാസില്‍ നടത്തുന്നത്.

വിര്‍ജീനിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജെറി കൊനോലിയേക്കാള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മംഗ അനന്തത്മുല 15 ശതമാനം പോയിന്റ് പിന്നിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Indian-Origin Congressman Wins US House Race For 3rd Term