ഐ.ടി ജോലിക്കാര്‍ക്ക് ഏറ്റവും മോശം ശമ്പളം നല്‍കുന്ന ആദ്യ പത്ത് രാജ്യങ്ങളില്‍ ഇന്ത്യ 7ാം സ്ഥാനത്ത്. റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ” മൈ ഹയറിംഗ് ക്ലബ്.കോം” നടത്തിയ ശമ്പള സര്‍വെയാണ് കമ്പനികളുടെ പരിതാപകരമായ അവസ്ഥ തുറന്ന് കാണിച്ചത്. ഇന്ത്യയിലെ ഒരു സാധാരണ ഐ.ടി ജീവനക്കാരന്‍ വര്‍ഷത്തില്‍ ശരാശരി 41,213 ഡോളറാണ് ശമ്പളം വാങ്ങിക്കുന്നത്. എന്നാല്‍ ഇതേ ജോലി സ്വിറ്റസര്‍ലാന്റിലാണ് ചെയ്യുന്നതെങ്കില്‍ ലഭിക്കുക ഇതിന്റെ നാലിരട്ടി ശമ്പളമാണ്.
ആദ്യ പത്തു രാജ്യങ്ങളില്‍ ഏറ്റവും മോശം ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനം ബള്‍ഗേറിയയാണ്; വര്‍ഷത്തില്‍ നല്‍കുന്നത് 25,680 ഡോളര്‍ മാത്രം. രണ്ടാം സ്ഥാനത്ത് വിയറ്റ്‌നാമും (30,938), തായ്‌ലന്റും (34,423).
എന്നാല്‍ വിദേശത്തുനിന്നു ലഭിക്കുന്ന ഔട്ട്‌സോഴ്‌സിങ് ജോലികളടക്കം ധാരാളം ഐ.ടി തൊഴിലവസരങ്ങളാണ് ഇന്ത്യയിലുള്ളതെന്നും വെബ്‌സൈറ്റ് പറയുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറവാണെങ്കിലും നല്ല ശമ്പളമുണ്ട്. ജോലി കൂടുതല്‍ വിഷമം പിടിച്ചതുമാണ്.
സ്വിറ്റ്‌സര്‍ലാന്റ് വര്‍ഷം 1,71,465 ഡോളര്‍ നല്‍കിക്കൊണ്ട് ഏറ്റവും നന്നായി ശമ്പളം നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ബെല്‍ജിയം (1,52,430) ഡോളര്‍. മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം യു.എസും യു.കെയുമാണ്.
ഇന്ത്യയില്‍ ശമ്പളം കുറച്ചു മതി എന്നതിനാല്‍ ഔട്ട്‌സോഴ്‌സിങ് ധാരാളമായി വരുന്നുണ്ട്. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ ഔട്ട്‌സോഴ്‌സിങ് ജോലികള്‍ നടക്കുന്നത്.
ഓഗസ്റ്റ് 1 മുതല്‍ 31 വരെ 40 രാജ്യങ്ങളിലായുള്ള 9,413 കമ്പനികളിലാണ് പഠനം നടത്തിയത്. എന്നാല്‍ ഇതില്‍ കാര്യമില്ല ദിവസം വെറും 50 രൂപ കൂലി വാങ്ങുന്നവരും ഉണ്ട് ഇന്ത്യയില്‍ എന്നു നമുക്കറിയാമല്ലോ!