ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 മത്സരം ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഇംഗ്ലണ്ടിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്തു കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം.
Innings Break!
Another fine bowling display from #TeamIndia 👏👏
England have set a 🎯 of 1⃣6⃣6⃣
Scorecard ▶️ https://t.co/6RwYIFWg7i#INDvENG | @IDFCFIRSTBank pic.twitter.com/nGGmdVEU3s
— BCCI (@BCCI) January 25, 2025
ആദ്യ ഓവറിലെ നാലാം പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ കയ്യിലാകുകയായിരുന്നു ഫില്‍ സാള്‍ട്ട്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ ബെന്‍ ഡക്കറ്റിനെയും പുറത്താക്കി. 13 റണ്‍സ് നേടിയ ഹാരി ബ്രൂക്കിനെ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ജോസ് ബട്‌ലര്‍ 30 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് പുറത്തായത്. ബട്ട്‌ലറിന് പുറമേ മികവ് പുലര്‍ത്തിയത് ബൈഡന്‍ കഴ്സ് ആണ്. 17 പന്തില്‍ നിന്ന് 3 സിക്‌സു ഒരു ഫോറും ഉള്‍പ്പെടെ 31 റണ്‍സ് ആണ് കാഴ്‌സ് നേടിയത്. ജാമി സ്മിത്ത് 12 പന്തില്‍ 22 റണ്‍സ് നേടിയിരുന്നു.
ഇന്ത്യക്കുവേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് അക്‌സര്‍ പട്ടേലും വരും ചക്രവര്‍ത്തിയുമാണ്. ഇരുവരും രണ്ടു വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. അര്‍ഷ്ദീപ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ 13 റണ്‍സാണ് നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ അഞ്ച് പന്തില്‍ നിന്ന് മൂന്ന് ഫോര്‍ അടക്കം 12 റണ്‍സാണ് നേടിയത്. സഞ്ജു ഒരു റണ്‍സും നേടി ക്രീസിലുണ്ട്.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ധ്രുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി സ്മിത്, ജെയ്മി ഓവര്‍ട്ടണ്‍, ബൈഡന്‍ കേഴ്‌സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്
Content Highlight: India VS England Match Update