ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ വിക്കറ്റാണ് ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ നാലാം ദിവസം നിര്‍ണായകമായത്. ഇന്ത്യന്‍ താരം ശ്രേയസ് അയ്യരിന്റെ ഡയറക്ട് ഹിറ്റില്‍ റണ്‍ ഔട്ടായാണ് സ്‌റ്റോക്‌സ് മടങ്ങിയത്. 29 പന്തില്‍ 11 റണ്‍സാണ് പുറത്താകുമ്പോള്‍ സ്റ്റോക്‌സിന്റെ പേരിലുണ്ടായിരുന്നത്.
സ്റ്റോക്‌സിന്റെ വിക്കറ്റ് നേടിയ ശേഷം ശ്രേയസ് അയ്യര്‍ നടത്തിയ ലെസിബ്രേഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചൂണ്ടുവിരല്‍ ഉയര്‍ത്തി ആവേശത്തോടെ അലറിയാണ് അയ്യര്‍ വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.
BEN STOKES RUN-OUT…!!!!
– What a throw by Shreyas Iyer. 🔥#INDvsENGTest #INDVSENG #ShreyasIyer #Benstokes pic.twitter.com/6qnECoSq6g
— RAO SAHAB (@Rao_Sahab05) February 5, 2024
താരത്തിന്റെ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടിന് പിന്നാലെ ആ സെലിബ്രേഷനും കണ്ടതോടെ ആരാധകര്‍ ഇരട്ടി ഹാപ്പിയാണ്. കാരണം ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ശ്രേയസ് അയ്യരിനെ ക്യാച്ചെടുത്ത് പുറത്താക്കിയതിന് പിന്നാലെ സമാനമായ രീതിയിലാണ് സ്റ്റോക്‌സ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ 28ാം ഓവറിലെ ആദ്യ പന്തിലാണ് അയ്യര്‍ പുറത്തായത്. ടോം ഹാര്‍ട്‌ലിയുടെ പന്ത് മിഡ് ഓഫിലേക്ക് അയ്യര്‍ ഉയര്‍ത്തിയടിക്കുകയായിരുന്നു. പന്തിന് പിന്നാലെ ഓടിയടുത്ത സ്‌റ്റോക്‌സ് മനോഹരമായ ക്യാച്ചിലൂടെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
A screamer 🤯 from Stokes sends back Shreyas Iyer!#INDvENG #BazBowled #IDFCFirstBankTestsSeries #JioCinemaSports pic.twitter.com/nEbPLX88w3
— JioCinema (@JioCinema) February 4, 2024
അതേസമയം, രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. രണ്ട് വിക്കറ്റുകള്‍ കൂടിയാണ് വിശാഖപട്ടണം ടെസ്റ്റില്‍ വിജയിക്കാന്‍ ഇന്ത്യക്ക് ആവശ്യമുള്ളത്.
നിലവില്‍ 67 ഓവര്‍ പിന്നിടുമ്പോള്‍ 280ന് എട്ട് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 42 പന്തില്‍ 30 റണ്‍സുമായി ടോം ഹാര്‍ട്‌ലിയും ഏഴ് പന്തില്‍ റണ്ണൊന്നുമെടുക്കാതെ ഷോയ്ബ് ബഷീറുമാണ് ക്രീസില്‍.
Content highlight: India vs England: 2nd Test: Shreyas Iyer’s celebration goes viral