India vs England
ഇന്ത്യയെ എഴുതി തള്ളരുത്, അവര്‍ തിരിച്ചുവരും; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
2021 Feb 11, 04:36 pm
Thursday, 11th February 2021, 10:06 pm

ലണ്ടന്‍: ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ പേരില്‍ ഇന്ത്യന്‍ ടീമിനെ എഴുതി തള്ളരുതെന്ന് ഇംഗ്ലണ്ട് ടീമിനോട് മുന്‍താരം നാസര്‍ ഹുസൈന്‍. ഇന്ത്യയ്ക്ക് മനോഹരമായി തിരിച്ചുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ മികച്ച ടീമാണ്. ആസ്‌ട്രേലിയയില്‍ അവര്‍ ജയിച്ചത് കണ്ടില്ലേ?’, നാസര്‍ ഹുസൈന്‍ പറയുന്നു.

ജോ റൂട്ട് ഇംഗ്ലണ്ടിനെ എക്കാലത്തേയും മഹാരഥന്‍മാരായ ക്രിക്കറ്റര്‍മാരുടെ പട്ടികയില്‍ ഇടം നേടുമെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് താരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള എല്ലാ റെക്കോഡുകളും റൂട്ട് സ്വന്തം പേരില്‍ കുറിക്കുമെന്നും ഹുസൈന്‍ പറഞ്ഞു.

നാസര്‍ ഹുസൈന്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 227 റണ്‍സിനാണ് ഇന്ത്യ തോറ്റത്. തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ സ്വന്തം നാട്ടില്‍ തോറ്റില്ല എന്ന റെക്കോഡാണ് ഇതോടെ തകര്‍ന്നുവീണത്.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 4-0 ത്തിന് മുന്നിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India vs England 2021: England Should Expect India To Make A Comeback, Says Nasser Hussain