ത്രിപുരയില്‍ ബി.ജെ.പി നേട്ടമുണ്ടാക്കും; സി.പി.ഐ.എം- കോണ്‍ഗ്രസ് സഖ്യം 6-11 സീറ്റില്‍ ഒതുങ്ങും; ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോള്‍
national new
ത്രിപുരയില്‍ ബി.ജെ.പി നേട്ടമുണ്ടാക്കും; സി.പി.ഐ.എം- കോണ്‍ഗ്രസ് സഖ്യം 6-11 സീറ്റില്‍ ഒതുങ്ങും; ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th February 2023, 7:37 pm

ന്യൂദല്‍ഹി: ത്രിപുരയില്‍ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോള്‍ ഫലം.

60 സീറ്റുകളുള്ള ത്രിപുരയില്‍ ബി.ജെ.പി സഖ്യം 36 മുതല്‍ 45 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യ ടുഡെ പറയുന്നത്. ഇടത്- കോണ്‍ഗ്രസ് സഖ്യം ആറ് മുതല്‍ പതിനൊന്ന് വരെ സീറ്റില്‍ ഒതുങ്ങുമ്പോള്‍ ഗോത്രവര്‍ഗ പാര്‍ട്ടിയായ ടി.എം.പി ഒമ്പത് മുതല്‍ പതിനാറ് വരെ നേടുമെന്നും എക്‌സിറ്റ് പോള്‍ കണക്കുകള്‍ പറയുന്നു.

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പറുത്തുവിടുന്നത്. മാര്‍ച്ച് രണ്ടിനാണ് ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

ത്രിപുരയിലെ വോട്ടെടുപ്പില്‍ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 259 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.

അതേസമയം, തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന നാഗാലാന്‍ഡില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാഗാലാന്‍ഡില്‍ 75 ശതമാനത്തോളം പോളിങ്ങ് രേഖപ്പെടുത്തി. മേഘാലയയില്‍ പോളിങ്ങ് ശതമാനം കുറഞ്ഞു. 65 ശതമാനം പോളിങ്ങാണ് മേഘാലയയില്‍ രേഖപ്പെടുത്തിയത്.