ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; സ്റ്റാര്‍ ബൗളര്‍ പുറത്ത്, റിപ്പോര്‍ട്ട്!
Sports News
ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; സ്റ്റാര്‍ ബൗളര്‍ പുറത്ത്, റിപ്പോര്‍ട്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th August 2024, 11:23 am

ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ 2-0ന് പരാജയപ്പെട്ടിരുന്നു. അവസാന ഏകദിന മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്.

രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ടി-20 പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ 6ന് ശ്രീമന്ത് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയം, ഗ്വാളിയോറിലും രണ്ടാം മത്സരം ഒക്ടോബര്‍ 9ന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, ദല്‍ഹിയിലും നടക്കും. മൂന്നാം മത്സരം ഒക്ടോബര്‍ 12ന് ഹൈദരബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ്.

എന്നാല്‍ പരമ്പരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ പി.ടി.ഐ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 2024 ടി-20 മത്സരത്തിന് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ വിശ്രമത്തിലാണ്. ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റെ താരത്തിന്റെ ജോലിഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് വിശ്രമത്തിന് അനുവധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ താരത്തിന് പകരം ആരാണ് എത്തുന്നതെന്ന് ആകാംക്ഷയിലാണ് ആരാധകര്‍. നിലവില്‍ പേസ് ബൗളര്‍ അര്‍ഷീദ് സിങ്ങും ഖലീല്‍ അഹമ്മദും യാഷ് ദയാലും സാധ്യതാ പട്ടികയില്‍ ഉണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമിയുടെ അഭാവം കണക്കിലെടുത്ത് സീനിയര്‍ ബൗളറായ മുഹമ്മദ് സിറാജും ടീമില്‍ തുടരും.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പര കഴിഞ്ഞാല്‍ അടുത്ത നാല് മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് പത്ത് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. നവംബറില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

 

Content Highlight: India In Big Setback Against Bangladesh