മോസ്‌കോ: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പൂര്‍ണമായി. അതിര്‍ത്തിയിലെ സംഘര്‍ഷാന്തരീക്ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും കൂടിക്കാഴ്ച്ച നടത്തിയത്.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് ധാരണയായില്ലെന്നാണ് ആദ്യമണിക്കുറുകളില്‍ ലഭിക്കുന്ന സൂചനയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിര്‍ത്തിയില്‍ സമാധാനം പുലരാനുള്ള നടപടി വേണമെന്ന ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ശക്തമായി ഉന്നയിച്ചു. റഷ്യ മുന്‍ കൈയെടുത്ത് ഇന്ത്യ-റഷ്യ-ചൈന സംയുക്ത യോഗവും നടത്തിയിരുന്നു. നിശ്ചയിച്ചതിലും വൈകിയാണ് ഇന്ത്യ-ചൈന ചര്‍ച്ച തുടങ്ങിയത്.
തിങ്കളാഴ്ച്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ-ചൈന ചര്‍ച്ച നടക്കുന്നത്. ചര്‍ച്ച നിര്‍ണായകമാണെന്ന സൂചന തന്നെയാണ് ചൈനീസ് മാധ്യമങ്ങളും നല്‍കിയത്.
അവസാന അവസരമെന്നാണ് വ്യാഴാഴ്ച്ച മോസ്‌കോവില്‍ വെച്ച് നടന്ന ചര്‍ച്ചയെ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് വിശേഷിപ്പിച്ചത്.
ഇത് വ്യക്തമാക്കുന്നത് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ചയിലൂടെ എടുത്ത തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ അതിര്‍ത്തിയിലെ സ്ഥിതിയും ഇരുരാജ്യങ്ങളുമായുള്ള ബന്ധവും നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: India-China Foreign Ministers Meet In Moscow Amid Border Tension