India vs England
കറങ്ങി വീണ് ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2021 Feb 24, 01:24 pm
Wednesday, 24th February 2021, 6:54 pm

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യന്‍ സ്പിന്നിന് മുന്നില്‍ കറങ്ങിവീണ ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്തായി.

53 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. റൂട്ട് 17 റണ്‍സിന് പുറത്തായി.

ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ ആറ് വിക്കറ്റും അശ്വിന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. നൂറാം ടെസ്റ്റ് കളിക്കുന്ന ഇശാന്ത് ഒരു വിക്കറ്റ് നേടി.

48.4 ഓവറിലാണ് ഇംഗ്ലണ്ട് കൂടാരം കയറിയത്.