ഇന്ത്യ- സൗത്ത് ആഫ്രിക്ക ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യദിവസം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടുള്ള നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ടെസ്റ്റിന്റെ ആദ്യദിവസം തന്നെ രണ്ട് ടീമുകളും ഓള്‍ ഔട്ട് ആവുന്നുവെന്ന അപൂര്‍വ്വ സംഭവമാണ് ന്യൂലാന്‍ഡ്സില്‍ നടന്നത്.
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്.
ICYMI!
𝗦𝗲𝗻𝘀𝗮𝘁𝗶𝗼𝗻𝗮𝗹 𝗦𝗶𝗿𝗮𝗷 ✨
A 6⃣-wicket haul in Cape Town! 🔥🔥
Drop an emoji to describe that spell 😎#TeamIndia | #SAvIND pic.twitter.com/PAthXf73Ao
— BCCI (@BCCI) January 3, 2024
55 റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്ക പുറത്തായത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ് ആറ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 153 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏഴ് താരങ്ങളാണ് റൺസ് ഒന്നും എടുക്കാതെ പൂജ്യത്തിനു പുറത്തായത്.
ഈ സാഹചര്യത്തില്‍ മറ്റൊരു പ്രധാന വസ്തുത ആണിപ്പോൾ ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ 146 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒറ്റ സെക്ഷനില്‍ പത്ത് വിക്കറ്റുകള്‍ വീഴ്ത്താത്ത ഏക ടീം പാകിസ്ഥാൻ മാത്രമാണ്. മറ്റെല്ലാ ടീമുകളും ഇത് സ്വന്തമാക്കിയിട്ടുണ്ട്.
In 146 Years of Test History, Pakistan are the Only Team to Never Lose 10 Wickets in a Single Session Ever pic.twitter.com/sDvVpAxND2
— Cricket Now (@RealCricketNow) January 4, 2024
അതേസമയം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വിരാട് കോഹ്ലി 46 റണ്‍സും രോഹിത് ശര്‍മ 39 റണ്‍സും ശുഭ്മന്‍ ഗില്‍ 36 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 62 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്.
An action-packed Day 1 in Cape Town comes to an end 🙌🏻
A total of 2️⃣3️⃣ wickets were claimed on the opening day!
South Africa 62/3 in the second innings, trail by 36 runs.
Scorecard ▶️ https://t.co/PVJRWPfGBE#TeamIndia | #SAvIND pic.twitter.com/7lo71BWms0
— BCCI (@BCCI) January 3, 2024
അതേസമയം ഇന്ത്യ- സൗത്ത് ആഫ്രിക്ക ആദ്യ ടെസ്റ്റിൽ സൗത്ത് ആഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം മത്സരം വിജയിച്ചു കൊണ്ട് പരമ്പര സ്വന്തമാക്കാനാവും പ്രോട്ടിയാസ് ശ്രമിക്കുക. എന്നാൽ മത്സരം വിജയിച്ചുകൊണ്ട് സമനിലയിൽ ആക്കി തിരിച്ചുവരാനാണ് രോഹിത്തും സംഘവും ലക്ഷ്യമിടുക.
Content Highlight: In Test history Pakistan are the only team to never lose 10 wickets in a single session ever.