പൗരനും ഇന്ത്യയിലുള്ള വിദേശ പൗരനും പാകിസ്ഥാനില്‍ നിന്ന് നേടിയ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ജോലിയോ ഉപരിപഠനമോ തേടുന്നതിന് യോഗ്യമല്ലെന്ന് കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പാകിസ്ഥാനില്‍ നിന്ന് ഉന്നത ബിരുദം നേടുകയും ഇന്ത്യ പൗരത്വം നല്‍കുകയും ചെയ്ത കുടിയേറ്റക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിച്ചതിന് ശേഷം ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
ചൈനയില്‍ പഠിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസത്തിന് ശേഷം പുറത്തിറക്കുന്ന രണ്ടാമത്തെ നിര്‍ദേശമാണിത്. ചൈനയിലെ സര്‍വകലാശാലകളില്‍ ഇതിനകം എന്റോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിസ നല്‍കാത്ത പശ്ചാത്തലത്തിലാണ് ചൈനയ്ക്കെതിരായ മുന്നറിയിപ്പ് വന്നിരുന്നത്.
Content Highlights: No jobs or higher education if you go to study in Pakistan, UGC & AICTE tell Indian students