Entertainment
സ്ട്രൈറ്റ് ഫോർവേഡ് ആയാൽ നഷ്ടങ്ങൾ ഒരുപാടുണ്ടാകും, അതിനെ ഭയക്കുന്നവരാണ് അളവുവെക്കുന്നത്: വിൻസി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 16, 03:21 am
Wednesday, 16th April 2025, 8:51 am

സ്ട്രൈറ്റ് ഫോർവേഡ് ആയാൽ നഷ്ടങ്ങൾ ഒരുപാടുണ്ടാകുമെന്ന് വിൻസി അലോഷ്യസ് പറയുന്നു. അത്തരം നഷ്ടങ്ങളെ ഭയപ്പെടുന്നവരായിരിക്കാം സ്ട്രൈറ്റ് ഫോർവേഡ് ആകരുതെന്നും പറയുന്നതിൽ കൺട്രോൾ വേണമെന്നും പറയുന്നതെന്നും വിൻസി പറഞ്ഞു.

ഇതൊക്കെ താൻ മനസിലാക്കിയ കാര്യങ്ങളാണെന്നും ശരിയാകണമെന്നില്ലെന്നും വിൻസി അഭിപ്രായപ്പെട്ടു. ഇപ്പോൾ താൻ പറയുന്ന കാര്യങ്ങളായിരിക്കില്ല കുറച്ചുനാൾ കഴിഞ്ഞ് പറയുമ്പോഴുള്ള തൻ്റെ ശരികളെന്നും ചില കാര്യങ്ങളിൽ മാറ്റം ഉണ്ടാകാമെന്നും വിൻസി പറയുന്നു.

ക്ലാരിറ്റി ഉണ്ടെങ്കിൽ ചില കാര്യങ്ങളിൽ തനിക്ക് നിലപാടുണ്ടാകുമെന്നും അല്ലെങ്കിൽ അനുഭവങ്ങൾ കൊണ്ട് നിലപാടുകൾ മാറുമെന്നും വിൻസി പറഞ്ഞു. പല ആർട്ടിസ്റ്റുകൾക്കും പറ്റുന്ന കാര്യമാണ് നിലപാടുകൾ മാറുകയെന്നതും അപ്പോൾ അത് എല്ലാവരും ട്രോൾ ആക്കുമെന്നും വിൻസി പറയുന്നു.

തിരിച്ചറിവിൻ്റെയും ഉൾക്കൊള്ളലിൻ്റെയും മാറ്റം ഉണ്ടാകുമെന്നും അന്ന് പറയുന്ന ശരിയായിരിക്കില്ല ഇന്ന് പറയുന്ന ശരിയെന്നും വിൻസി കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു വിൻസി അലോഷ്യസ്.

‘സ്ട്രൈറ്റ് ഫോർവേഡ് ആയാൽ നഷ്ടങ്ങൾ ഒരുപാടുണ്ടാകും. ആ നഷ്ടങ്ങളെ ഭയപ്പെടുന്നവരായിരിക്കാം ചിലപ്പോൾ സ്ട്രൈറ്റ് ഫോർവേഡ് അകരുത്, പറയുന്നതിൽ കൺട്രോൺ വേണം എന്ന് പറയുന്നതും പറയുന്നതിനൊക്കെ അളവു വെക്കുന്നതും.

ഞാൻ മനസിലാക്കിയ കാര്യങ്ങളാണ്, ഇതൊന്നും ശരിയാകണമെന്നും ഇല്ല. പിന്നെ ഇപ്പോൾ ഞാൻ പറയുന്ന കാര്യങ്ങളല്ല കുറച്ചുനാൾ കഴിഞ്ഞ് പറയുമ്പോഴുള്ള എൻ്റെ ശരികൾ. ചില കാര്യങ്ങളിൽ മാറ്റം ഉണ്ടാകാം.

അത്രയും ക്ലാരിറ്റി ഉണ്ടെങ്കിൽ ചില കാര്യങ്ങളിൽ എനിക്ക് നിലപാടുണ്ടാകും. അല്ലെങ്കിൽ എക്സ്പീരിയൻസ് നിലപാട് വെച്ചിട്ട് മാറും. പലപ്പോഴും പല ആർട്ടിസ്റ്റുകൾക്കും പറ്റുന്ന കാര്യമാണ് മുമ്പ് പറഞ്ഞതായിരിക്കില്ല അവർ പിന്നെ പറയുക.

അപ്പോൾ എല്ലാവരും ട്രോൾ ആക്കും. അവൾ അന്ന് അങ്ങനെ പറഞ്ഞു എന്ന്. മനുഷ്യരാകുമ്പോൾ മാറ്റം ഉണ്ടാകും. തിരിച്ചറിവിൻ്റെയും ഉൾക്കൊള്ളലിൻ്റെയും മാറ്റം ഉണ്ടാകും. അന്ന് പറയുന്ന ശരിയായിരിക്കില്ല ഇന്ന് പറയുന്ന ശരി,’ വിൻസി അലോഷ്യസ് പറയുന്നു.

Content Highlight: If we straight forward, there will be a lot of losses says Vincy Aloshious