തിരുവനന്തപുരം: ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്ലാ ദൈവങ്ങളും എല്‍.ഡി.എഫിന് വോട്ട് ചെയ്യുമായിരുന്നെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.
എല്ലാ മത വിശ്വാസികള്‍ക്കും സരക്ഷിതത്വം ഉറപ്പുവരുത്തിയ സര്‍ക്കാരാണിതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ കൂട്ടത്തോടെ എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന് നൂറിലധികം സീറ്റുകള്‍ ലഭിക്കുമെന്നും വീണ്ടും അധികാരത്തില്‍ എത്തുമെന്നും കോടിയേരി പറഞ്ഞു.
നേമം മണ്ഡലത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരില്ലെന്നും ബി.ജെ.പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും നീക്കുപോക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ അയ്യപ്പനും എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമാണുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ധര്‍മ്മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ തുടര്‍ഭരണമുണ്ടാവില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ . 140 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴുമണിയോടെയാണ് ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനാല്‍ പരാവധി ആയിരം പേര്‍ വരെയാണ് ഒരു പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുക.
കേരള ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ അനുവദിക്കപ്പെട്ട തെരഞ്ഞെടുപ്പ് ആണ് ഇത്. 15,000 ത്തോളം പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ഏഴുമണി വരെയാണ് വോട്ടെടുപ്പ്. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വൈകീട്ട് ആറുമണി മുതല്‍ ഏഴുമണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക