ന്യൂദല്‍ഹി: ടിപ്പുസുല്‍ത്താനെ ക്രൂരനായ സ്വേച്ഛാധിപതിയെന്ന് വിശേഷിപ്പിക്കുന്നത് തെറ്റെന്ന് പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഇന്ത്യയുടെ ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തില്‍ ടിപ്പുവിന് സുപ്രധാനമായ സ്ഥാനമുണ്ടെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളെ ആഘോഷിക്കണമെങ്കില്‍ ടിപ്പുവിനെയും ആഘോഷിക്കണമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
ബ്രിട്ടീഷുകാര്‍ പോലും പറയാത്ത ആരോപണങ്ങളാണ് ടിപ്പുവിനെതിരെ ഉന്നയിക്കുന്നതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. സ്വതന്ത്ര്യ സമരസേനാനി എന്ന് ടിപ്പുവിനെ വിളിക്കാനാകില്ലെന്നും സ്വന്തം സാമ്രാജ്യം സംരക്ഷിക്കാനും അധിനിവേശത്തിനെതിരെയുമാണ് ടിപ്പു പോരാടിയതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
ബ്രിട്ടീഷ് സൈന്യത്തിന് വലിയ നാശം വിതച്ച ജനറലായിരുന്നു ടിപ്പുവെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. കൂര്‍ഗിലും മലബാറിലും ലഹളയുണ്ടായപ്പോള്‍ തടവിലാക്കിയവരെ കൊല്ലുന്നതിന് പകരം മതം മാറ്റുകയാണ് ചെയ്തതെന്ന് വസ്തുതയാണെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.
ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ടിപ്പു സഹായം നല്‍കുകയും അദ്ദേഹത്തിന് ഒരു ഹിന്ദു പ്രധാനമന്ത്രി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ടിപ്പുജയന്തി ആഘോഷങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. ടിപ്പുവിനെ ക്രൂരനായ കൊലപാതകിയായും കൂട്ടബലാല്‍സംഗം നടത്തിയ വ്യക്തിയായും ചിത്രീകരിച്ചാണ് ആഘോഷങ്ങളെ ബി.ജെ.പി എതിര്‍ക്കുന്നത്.