ഷമ്മി തിലകനെ പറ്റി സംസാരിക്കുകയാണ് ഇടവേള ബാബു. അമ്മ സംഘടനയുടെ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ മറ്റൊരു രീതിയിലാണ് ഷമ്മി സംസാരിക്കുന്നതെന്നും വെറുതെ ഉടക്കുമെന്നും ഇടവേള ബാബു പറഞ്ഞു. ഒരു കാലത്ത് താനും ഷമ്മിയും അമ്മയിലെ വിമതരായിരുന്നുവെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞു.
‘ഞാനും ഷമ്മിയും ഭയങ്കര സുഹൃത്തുക്കളാണ്. ഷമ്മിയുടെ കല്യാണം മുതല്‍ എല്ലാ കാര്യത്തിലും ഇന്‍വോള്‍വ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ഇടക്ക് എന്നെ വിളിച്ച് ജനറല്‍ സെക്രട്ടറിയല്ലേ എന്ന് ചോദിക്കും. ഡാ, ബാബു എന്ന് വിളിച്ചാല്‍ പോരേ എന്ന് ഞാന്‍ ചോദിക്കും. ഞാന്‍ അമ്മയുടെ ജനറല്‍ സെക്രട്ടറിയോടാണ് സംസാരിക്കുന്നത് ഇടവേള ബാബുവിനോടല്ല എന്ന് പുള്ളി പറയും.
പുള്ളി വേറെ ഒരു ലൈനാണ്. എത്ര പറഞ്ഞാലും അങ്ങനെയാണ്. വെറുതെ ഉടക്കും. പുള്ളി ഒരു കാര്യം തീരുമാനിച്ചാല്‍ തീരുമാനിച്ചതാണ്. പക്ഷേ അത്യാവശ്യം കാര്യങ്ങളില്‍ നല്ല വിവരമുണ്ട്. ഒരു കാലത്ത് ഞാനും ഷമ്മിയും മഹേഷും അമ്മയിലെ വിമതരായിരുന്നു, തിരുത്തല്‍ വാദികളായിരുന്നു,’ ഷമ്മി പറഞ്ഞു.
തിലകനെ പറ്റിയും അഭിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞു. ‘തിലകന്‍ ചേട്ടന്റെ നാടകം കണ്ടിട്ടുള്ള ആളാണ് ഞാന്‍. നാടകത്തില്‍ ഒരു അഭിനയവും സിനിമയില്‍ വന്നപ്പോള്‍ ആ ഫ്രെയ്മിനെ പറ്റി കൃത്യമായ ധാരണയില്‍ അഭിനയിക്കുകയും ചെയ്തു. ആക്ടര്‍ ആവാന്‍ ആഗ്രഹിക്കുന്നവര്‍ തിലകന്‍ ചേട്ടന്റെ ഒരു പത്ത് സിനിമയെങ്കിലും കാണണം. അതാണ് അദ്ദേഹം.
പക്ഷേ ഒരു മുന്‍ കോപിയായിരുന്നു. അദ്ദേഹവുമായി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ വ്യക്തിപരമായി പലരും പോയി കണ്ടു, സംഘടനാപരമായി നോട്ടീസ് കൊടുത്തു, തിലകന്‍ ചേട്ടന്‍ പക്ഷേ ഒരു ഉടക്ക് ലൈനിലായിരുന്നു. സംഘടന മുന്നോട്ട് പോവാന്‍ പറ്റാത്ത അവസ്ഥയായി. അല്ലെങ്കില്‍ ആര്‍ക്കും എന്തും വിളിച്ച് പറയാം എന്നൊരു അവസ്ഥയിലേക്ക് സംഘടന പോവും,’ ഇടവേള ബാബു പറഞ്ഞു.
Content Highlight: Idavela Babu is talking about Shammi Thilakan