ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ സിനിമ കണ്ട് ഒരു ഘട്ടത്തില്‍ താന്‍ ടി.വി ഓഫാക്കിയെന്ന് പറയുകയാണ് നടന്‍ ഇബ്രാഹിംകുട്ടി. ലക്കി ഭാസ്‌കര്‍ എന്ന സിനിമയില്‍ ഒരു ഘട്ടത്തില്‍ ദുല്‍ഖര്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ തനിക്ക് ടെന്‍ഷന്‍ ആയെന്നും രാത്രി കണ്ടാല്‍ ശരിയാകില്ല രാവിലെ കാണാം എന്ന് കരുതി ടി.വി ഓഫാക്കിയെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ടര്‍ബോ എന്ന ചിത്രം കണ്ട് ഒരു സീനില്‍ താന്‍ കരഞ്ഞെന്നും കോമഡി സിനിമകള്‍ പോലും മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ തനിക്ക് അറിയാതെ വിഷമം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഉള്ള ഫീലില്‍ നിന്നാണ് തനിക്ക് കരച്ചില്‍ വരുന്നതെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. ന്യൂസ് അറ്റ് ഹൗസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു ഘട്ടത്തില്‍ ദുല്‍ഖര്‍ പിടിക്കപ്പെടുമെന്ന് ആയല്ലോ. അപ്പോള്‍ ഞാന്‍ ടി.വി ഓഫ് ചെയ്തു കളഞ്ഞു. അത് കണ്ടപ്പോള്‍ എനിക്ക് ആക്കെ ടെന്‍ഷന്‍ ആയി. ഇത് രാത്രി കണ്ടാല്‍ ശരിയാകില്ല നാളെ രാവിലെ കാണാം എന്ന് ഞാന്‍ തീരുമാനിച്ചു. ആളുകളുടെ ഇടയില്‍ ഇരുന്ന് കാണുമ്പോള്‍ അത് കുഴപ്പം ഉണ്ടാകില്ല. പക്ഷെ ഒറ്റക്ക് കാണുമ്പോള്‍ അങ്ങനെ അല്ല.
അതുപോലതന്നെ ടര്‍ബോ സിനിമ കാണുമ്പോള്‍ ആര്‍ക്കെങ്കിലും കരച്ചില്‍ വരുമോ, പക്ഷെ അത് കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. ഇച്ചാക്കയെ സ്‌ക്രീനില്‍ കാണുമ്പോള്‍ നമുക്ക് കിട്ടുന്ന ആ ഇലക്ട്രിക് പാസുണ്ടല്ലോ, ആ വ്യക്തിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഉള്ളൊരു ഫീലാണ്. കഥാപാത്രങ്ങളെയല്ല ഞാന്‍ ഇച്ചക്കയെ തന്നെയാണ് കാണുന്നത്,’ ഇബ്രാഹിംകുട്ടി പറയുന്നു.