കാശ്മീരിലെ അരും കൊലകളും കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയതയും; പ്രതിഷേധമറിയിക്കാന്‍ രാജി വെച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍
national news
കാശ്മീരിലെ അരും കൊലകളും കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയതയും; പ്രതിഷേധമറിയിക്കാന്‍ രാജി വെച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th January 2019, 7:32 pm

ശ്രീനഗര്‍: 2010 സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ രാജി വെച്ചു. കാശ്മീരില്‍ നടക്കുന്ന അരും കൊലകളിലും കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയതയിലുമുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നില്‍ എന്ന് ഷാ ഫൈസല്‍ രാജിക്കത്തില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിന്നുമാണ് ഷാ ഫൈസല്‍. കാശ്മീരില്‍ നിന്നും ഉന്നതറാങ്ക് കരസ്ഥമാക്കുന്ന ആദ്യത്തെയാള്‍ കൂടിയാണ് ഷാ ഫൈസല്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read:  പുസ്തകമിറക്കാനും വാഹനം വാങ്ങാനും അനുമതിക്കായി വര്‍ഷങ്ങള്‍ കാത്തിരുന്നു; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ഷാ രാഷട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിലയിരുത്തല്‍. ഷാ നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഷായെ സ്വാഗതം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. 2000 ലക്ഷം മുസ്‌ലീങ്ങളോട് കാണിക്കുന്ന അവഗണനയെ ഷാ കുറ്റപ്പെടുത്തി.

കാശ്മീരിലെ അരും കൊലകളും, കേന്ദ്ര സര്‍ക്കാറിന്റെ നിഷ്‌ക്രിയതകളും 2000 ലക്ഷം മുസ്‌ലിം ജനതയോട് കാണിക്കുന്ന അവഗണനയിലും,രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ചാണ് രാജി എന്ന് ഷാ തന്റെ രാജി കത്തില്‍ പറഞ്ഞു.