“ഹമാരി അധുരി കഹാനി”യിലെ ഇമ്രാന്‍ ഹശ്മിയുടെ വേഷം ആളുകള്‍ ഇതുവരെ കണ്ടതുപോലെയല്ല. എന്നാല്‍ വിദ്യാ ബാലന്റെ വൈവാഹിക ജീവിതത്തിലെത്തുന്ന അന്യ പുരുഷനെയാണ് ഇമ്രാന്‍ അവതരിപ്പിക്കുന്നത്. മുമ്പ് പലതവണ ചെയ്ത വേഷം? അപ്പോള്‍ എങ്ങനെയാണ് പുതിയ ചിത്രത്തിലെ വേഷം വ്യത്യസ്തമാകുന്നത്? ഇമ്രാന്‍ ഹശ്മി തന്നെ പറയുന്നു….
ഫേസ് ടു ഫേസ് | ഇമ്രാന്‍ ഹാശ്മി
കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടരെ തുടരെ നിരാശയായിരുന്നു ഫലം. ഏറ്റവും ഒടുവില്‍ “മിസ്റ്റര്‍ എക്‌സിലും”. അതുകൊണ്ടുതന്നെ “ഹമാരി അധുരി കഹാനി” ഇമ്രാന്‍ ഹശ്മിയുടെ കരിയറിനു എത്രത്തോളം പ്രധാനമാണ്?
“ഹമാരി അധുരി കഹാനി” വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഞാന്‍ എന്നില്‍ തന്നെ അഴിച്ചുപണി നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമാണിത്. കാരണം എനിക്കു ചുറ്റുമുള്ള കാര്യങ്ങളില്‍ ഒരു മാറ്റം വേണമെന്നു എനിക്കു തോന്നിത്തുടങ്ങി. എനിക്കൊരു മാറ്റം വേണം. കഴിഞ്ഞ 12 വര്‍ഷമായി പ്രേക്ഷകര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന, എന്റെ പ്രതിബിംബം കൂടിയായ, നിഷേധിയായ എന്നെയായിരുന്നു കാണിച്ചുകൊടുത്തത്. പക്ഷെ ഇപ്പോള്‍ ഞാന്‍ മറ്റൊരു മുഖം കാണിക്കുന്നു.
ഇതിനു മുമ്പ് രണ്ട് ചിത്രങ്ങളില്‍ നിങ്ങളും വിദ്യാബാലനും ഒരുമിച്ച് അഭിനയിച്ചു, ” ഡേര്‍ട്ടി പിക്ചറി”ലും “ഗഞ്ചാക്കറി”ലും. പക്ഷെ ഇതല്ലെ ആദ്യത്തെ റൊമാന്റിക് ചിത്രം?
അതെ, “ഡേര്‍ട്ടി പിക്ചറില്‍” സ്‌നേഹ-ദ്വേഷ” ബന്ധമായിരുന്നു. “ഗഞ്ചാക്കര്‍” അതില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായിരുന്നു. പക്ഷെ അടുത്ത തവണ ഞങ്ങള്‍ ഒരുമിക്കുമ്പോള്‍ അതൊരു റൊമാന്റിക് ചിത്രമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഏകദേശം ഉറപ്പുണ്ടായിരുന്നു.
രാജ്കുമാര്‍ റാവുവിന്റെ അഭിനയത്തെ ആളുകള്‍ വളരെയധികം പ്രശംസിക്കുന്നുണ്ട്. വളരെക്കുറച്ച് സീനുകളില്‍ ആണെങ്കില്‍ക്കൂടി അദ്ദേഹം സ്വയം അടയാളപ്പെടുത്താന്‍ ശ്രമിട്ടിട്ടുണ്ട്. എന്താ അദ്ദേഹത്തിന്റെ പ്രകടനം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ?
ഇങ്ങനെയൊരു അഭിപ്രായം ഞാനിതുവരെ കേട്ടിട്ടില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു കാര്യം ഒരാള്‍ എന്നോട് പറയുന്നത്. തുറന്നുപറയട്ടെ, ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്.
അസ്വാരസ്യങ്ങളുള്ള വൈവാഹിക ബന്ധത്തിലെ പ്രശ്‌നങ്ങള്‍ മുതലെടുത്ത് ഭാര്യയെ വശീകരിക്കുന്ന പല കഥാപാത്രങ്ങളും നിങ്ങള്‍ ചെയ്തിട്ടുണ്ട്. “മര്‍ഡര്‍” , “സെഹര്‍”, “ഗാങ്‌സറ്റര്‍” ഇപ്പോള്‍ പുതിയ ചിത്രത്തിലും….
(ചിരിക്കുന്നു). അതെ. സിനിമയില്‍ പല കുടുംബബന്ധങ്ങളും ഞാന്‍ തകര്‍ത്തിട്ടുണ്ട്. പക്ഷെ ഇവിടെ ഞാന്‍ രണ്ടുപേര്‍ക്കിടയില്‍ നുഴഞ്ഞുകയറുന്നില്ല. ഇവിടെ എന്റെ കഥാപാത്രം ജാരനല്ല. അധാര്‍മ്മികമായ ഒന്നും ഞാന്‍ ചെയ്യുന്നുമില്ല.
അടുത്ത ചിത്രം ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്റെ കഥപറയുന്ന “അസ്ഹര്‍” അല്ലേ. മുന്‍ ക്രിക്കറ്റ് താരത്തിന്റെ ജീവിതം പകര്‍ത്തുമ്പോള്‍ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമെന്താണ്?
ലെഗ് ഗ്ലാന്‍സ്! എല്ലാ പ്രഭാതങ്ങളിലും ഞാനിതു പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഇതുവരെ ഞാന്‍ വിജയിച്ചിട്ടില്ല. അസ്ഹര്‍ അതു ചെയ്യുന്നത് വളരെ അനായാസമായാണ്. പക്ഷെ എനിക്കുറപ്പാണ്, ഞാന്‍ അദ്ദേഹത്തെക്കാള്‍ മികവോടെ ചെയ്യുമെന്ന്.
വിലകൂടിയ വാച്ചുകളോടും കാറുകളോട് നിങ്ങള്‍ക്ക് വലിയ താല്‍പര്യമുണ്ടെന്നു കേട്ടു. ശരിയാണോ?
എനിക്ക് വാച്ചുകള്‍ വളരെ ഇഷ്ടമാണ്. ഒരുപാട് ആഢംബര വാച്ചുകള്‍ എന്റെ പക്കലുണ്ട്. കുട്ടിയായപ്പോള്‍ കാസിയോ വാച്ച് അണിയാന്‍ തുടങ്ങിയ കാലം മുതലേ ആ ഇഷ്ടം എന്റെ ഉള്ളിലുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന്‍ ഒരു ഓട്ടോമാറ്റിക് വാച്ച് വാങ്ങിത്തന്നതു ഓര്‍മ്മയുണ്ട്. പക്ഷെ ഇപ്പോള്‍ ഐ.ഡബ്ലു.സി, ഹബ്ലോട്ട്, ബ്രീറ്റ്‌ലിങ്, ഗ്രഹാം, യുലിസെസ് നര്‍ഡിന്‍ തുടങ്ങിയവയാണ് ഇഷ്ടം. കാറുകളുടെ കാര്യമാണെങ്കില്‍ എനിക്ക് ഒരു ഓഡി 8ും ഒരു ബി.എം.ഡബ്ലുവും ഉണ്ട്. എന്നെങ്കിലും ഒരിക്കല്‍ ഒരു ഫെരാരി സ്വന്തമാക്കുകയെന്നതാണ് ആഗ്രഹം.
കടപ്പാട്: ഡെയ്‌ലി ന്യൂസ് അനാലിസിസ്