ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്നും ആരാധകരുടെ പ്രതീക്ഷകളെ ആകാംക്ഷയുടെ പരകോടിയിലെത്തിച്ചുകൊണ്ടായിരുന്നു റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്.
സർ അലക്സ് ഫെർഗ്യൂസന്റെ കീഴിൽ യുണൈറ്റഡിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച റൊണാൾഡോ തകർച്ചയിലേക്ക് ആണ്ടുപോയ യുണൈറ്റഡിനെ ഉയർച്ചയിലേക്കെത്തിക്കുമെന്നാണ് ചുവന്ന ചെകുത്താൻമാരുടെ ആരാധകവൃന്ദം പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ക്ലബ്ബിൽ വിചാരിച്ചരീതിയിൽ തിളങ്ങാൻ സാധിക്കാത്തതും, യുണൈറ്റഡിന്റെ പുതിയ പരിശീലകനായ ടെൻ ഹാഗുമായും മാനേജ്മെന്റുമായും ഒത്തുപോകാൻ സാധിക്കാത്തതും ക്ലബ്ബിൽ നിന്നുള്ള താരത്തിന്റെ പുറത്താകലിലേക്ക് നയിക്കുകയായിരുന്നു.
തന്നെ തുടർച്ചയായി ബെഞ്ചിലിരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരത്തിൽ കളി തീരുന്നതിന് മുമ്പ് മൈതാനം വിട്ടതോടെയായിരുന്നു റോണോയും യുണൈറ്റഡും തമ്മിൽ പരസ്യമായ ഏറ്റുമുട്ടലിലേക്ക് കടന്നത്.
തുടർന്ന് ടീമിൽ നിന്ന് ശിക്ഷാ നടപടികൾ ഏൽക്കേണ്ടി വന്ന റോണോ, പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ യുണൈറ്റഡിനെ പരസ്യമായി വിമർശിച്ചതോടെ താരവും ക്ലബ്ബും തമ്മിൽ ഉഭയകക്ഷി സമ്മതത്തോടെ പിരിയുകയായിരുന്നു.
എന്നാൽ യുണൈറ്റഡ് വിട്ട ശേഷം ക്ലബ്ബ് വിടാനുള്ള കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് റൊണാൾഡോ.
എന്റെ കരിയറിലെ തന്നെ മോശപ്പെട്ട ഒരു അദ്ധ്യായമായിരുന്നു യുണൈറ്റഡിൽ നിന്നുള്ള വിട്ട് പോവൽ. ചിലപ്പോൾ എന്റെ കരിയറിലെ ഒരേയൊരു മോശം അദ്ധ്യായവുമതായിരിക്കാം.
അതൊക്കെ കരിയറിന്റെയും വളർച്ചയുടെയും ഭാഗമാണ്. ആ അനുഭവങ്ങളിൽ നിന്നും പഠിച്ചാണ് നാം മുന്നോട്ട് പോകേണ്ടത്. ഞാൻ ഒരു നല്ല മനുഷ്യനാണെന്ന് എനിക്ക് തോന്നുന്നുണ്ട്,’ റൊണാൾഡോ പറഞ്ഞു.
യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ സീസണിൽ 39 മത്സരങ്ങളിൽ നിന്നും 24 ഗോളുകൾ റൊണാൾഡോ സ്വന്തമാക്കിയിരുന്നു. ആ സീസണിൽ റോണോയുടെ മികവിലാണ് ക്ലബ്ബ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
പിന്നീട് യുണൈറ്റഡിൽ നിന്നും സൗദി ക്ലബ്ബ് അൽ നസറിലേക്കാണ് റൊണാൾഡോ ചേക്കേറിയത്. റെക്കോഡ് തുകയായ 225 മില്യൺ യൂറോക്കായിരുന്നു ഇംഗ്ലണ്ടിൽ നിന്നും സൗദിയിലേക്ക് റൊണാൾഡോ ചേക്കേറിയത്.
അതേസമയം പ്രീമിയർ ലീഗിൽ 26 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ 50 പോയിന്റുമായി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
🗣️ Cristiano Ronaldo: “As I said, I went through a bad phase in my career [Manchester United exit] probably for the first time. It was part of my growth. Now I am more prepared and this learning was important, I feel as though I’m a better man.” pic.twitter.com/KLYee5bbAy
— TC (@totalcristiano) March 22, 2023
ഏപ്രിൽ 2ന് ന്യൂകാസിൽ യുണൈറ്റഡിനോടാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.
Content Highlights:I feel as though I’m a better man ronaldo talks about his manchester united exit