രാഹുല്‍ യാദവിന് സ്വന്തമായി വീടില്ല. മുംബൈയിലെ പൊവൈയിലുള്ള ഒരു വാടകവീട്ടിലാണ് അദ്ദേഹം താമസിക്കുന്നു. തന്റെ സ്വന്തം വെബ്‌സൈറ്റായ ഹൗസിങ്.കോം ഉപയോഗിച്ച് കണ്ടെത്തിയ വീടാണിത് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
കമ്പനിയിലെ തൊഴിലാളികള്‍ക്ക് സമ്മാനമായി നല്‍കുമെന്നു പ്രഖ്യാപിച്ച ഷെയറുകളല്ലാതെ തനിക്ക് യാതൊരു സ്വത്തുവകകളുമില്ലെന്നാണ് അദ്ദേഹം പറുന്നത്. സ്വന്തമായുള്ള ഹൗസിങ്.കോം തൊഴിലാളികള്‍ക്കു നല്‍കാനുള്ള തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുന്നതിങ്ങനെ: “എനിക്ക് പണം ഇഷ്ടമല്ല. എനിക്ക് സന്തോഷം നല്‍കുന്ന ഒന്നല്ല പണം. പണം ഉണ്ടാക്കുകയെന്ന ആശയം എനിക്കിഷ്ടമാണ്.”
ഹൗസിങ്.കോമിലെ തന്റെ ഷെയറുകള്‍ മുഴുവനും ആ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കു നല്‍കുമെന്ന പ്രഖ്യാപനത്തിലൂടെയാണ് അടുത്തിടെ രാഹുല്‍ യാദവ് വാര്‍ത്തകളില്‍ ഇടംനേടിയത്. 2012ലാണ് അദ്ദേഹം ഹൗസിങ്.കോം ആരംഭിച്ചത്. ജപ്പാനിലെ സോഫ്റ്റ് ബാങ്ക്, നെക്‌സസ് വെന്‍ച്വര്‍, ഹീലിയോണ്‍ വെന്‍ച്വര്‍, തുടങ്ങിയ ആഗോള ഭീമന്മാര്‍ അദ്ദേഹത്തിന്റെ നിക്ഷേപകരാണ്.
യഥാര്‍ത്ഥമായി ചിന്തിക്കുന്ന ജോലി ചെയ്യാന്‍ മാത്രം താല്‍പര്യമുള്ള ഒരാളെന്നാണ് രാഹുല്‍ സ്വയം വിശേഷിപ്പിക്കുന്നത്. പലയാളുകള്‍ക്കും അര്‍ത്ഥവത്തായ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അത്തരക്കാരെ പോലെയല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.
മാജിക്ബ്രിക്‌സ്.കോം 99ഏക്കേഴ്‌സ്.കോം പോലുള്ള എതിരാളികള്‍ തുടങ്ങി ഏഴെട്ടു വര്‍ഷത്തിനുശേഷം രംഗത്തുവന്നയാളായിട്ടും തനിക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇതിനകം തന്നെ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇന്ന് മേല്‍പ്പറഞ്ഞ സംരംഭങ്ങളേക്കാള്‍ രണ്ട് ഇരട്ടി വലുതാണ് തങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് കുട്ടിക്കളിയല്ല, ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!(5.5.2015)
സംഭാഷണങ്ങളെ കൊല്ലുന്ന സ്മാര്‍ട്‌ഫോണുകള്‍ ; രസകരമായ 22 കാര്‍ട്ടൂണുകള്‍ (14.5.2015)
ഏറ്റവും മികച്ച ബജാജ് ബൈക്കാണോ വാങ്ങാനുദ്ദേശിക്കുന്നത്? എങ്കില്‍ അല്പം കൂടി കാത്തിരിക്കൂ!(8.5.2015)
ഇതാണ് റിനോള്‍ട്ടിന്റെ ചീപ്പെസ്റ്റ് കാര്‍, ഇന്ത്യയിലെത്തുന്നത് മെയ് 20ന് (8.5.2015)
സെല്‍ഫി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍(5.5.2015)