തുടരും എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചും മോഹന്‍ലാലുമായുള്ള തന്റെ കോമ്പിനേഷന്‍ രംഗങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ബിനു പപ്പു.
ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെ കംഫര്‍ട്ട് ആക്കുക എന്നതാണ് ലാലേട്ടന്റെ രീതിയെന്നും നമ്മള്‍ കൊടുക്കുന്ന റിയാക്ഷന്റെ ഇരട്ടിയായി അദ്ദേഹം തിരിച്ചുതരുമെന്നും ബിനു പപ്പു പറയുന്നു.
മോഹന്‍ലാലിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുന്ന ഒരു സീനില്‍ അദ്ദേഹം തനിക്ക് വേണ്ടി ചെയ്തു തന്ന ചില കാര്യങ്ങളെ കുറിച്ചുമൊക്കെ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു പറയുന്നുണ്ട്.
‘ ഈ പടത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ ലാലേട്ടന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുന്ന സീനുണ്ട്. നമ്മളെ കംഫര്‍ട്ടബിള്‍ ആക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതി.
ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ എന്ന രീതിയിലാണ് അത്. നമ്മളെ കംഫര്‍ട്ടബിള്‍ ആക്കിത്തിരുന്ന പരിപാടി തന്നെയാണ് അദ്ദേഹം എനിക്ക് വേണ്ടി ചെയ്തു തരുന്നത്.
അത് ബിനു പപ്പുവിന് വേണ്ടിയല്ല. ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ക്ക് വേണ്ടിയാണ്. മോനെ, മോന് ഇവിടെ നിന്നാല്‍ എന്റെ ഷര്‍ട്ട് പിടിക്കാന്‍ എത്തുമോ എന്ന് എന്നോട് ചോദിച്ചു.
ഒന്ന് അത്രയും ആള്‍ക്കാരുണ്ട്. അതൊരു സ്ട്രഗിള്‍ ആണ്. ആ സ്ട്രഗിളില്‍ ഞാന്‍ ആ ഷര്‍ട്ട് പിടിക്കുക എന്ന് പറയുന്ന ഒരു കാര്യമുണ്ട്. കറക്ട് ആയി എനിക്ക് ആ ഷര്‍ട്ട് കിട്ടിയില്ലെങ്കില്‍ വീണ്ടും ടേക്ക് പോകേണ്ടി വരും.
അപ്പോള്‍ പുള്ളി ഒന്നുകൂടി ബട്ടണ്‍ ലൂസാക്കി ഒന്ന് നീക്കിയൊക്കെ വെച്ച് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കും. അങ്ങനെ ആണെങ്കില്‍ മാത്രമേ നല്ല പെര്‍ഫോമന്‍സ് വരുള്ളൂ.
അതൊരു ഗിവ് ആന്‍ഡ് ടേക്ക് ആണ്. ഞാന്‍ പറയുന്ന അല്ലെങ്കില്‍ ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കോ ഞാന്‍ കാട്ടിക്കൂട്ടുന്ന കട്ടായങ്ങള്‍ക്കോ ആണ് പുള്ളി റിയാക്ട് ചെയ്യുന്നത്.
തീര്‍ച്ചയായും നല്ലത് കിട്ടിയാല്‍ പുള്ളി സൂപ്പര്‍ഗുഡ് പുള്ളിയുടെ അടുത്ത് നിന്ന് വരും. ഏത് നല്ല ആര്‍ടിസ്റ്റിന്റെ അടുത്ത് നിന്നും നമുക്ക് അത് കിട്ടും.
അങ്ങനെ ഒരു പ്രശ്‌നം ഈ സിനിമയ്ക്ക് ഉണ്ട്. ഷര്‍ട്ട് പിടിക്കുക, താന്‍ ആരാടോ എന്ന് ചോദിക്കുക ഇങ്ങനത്തെ കുറേ പരിപാടികള്‍ ഉണ്ടല്ലോ,’ ബിനു പപ്പു പറയുന്നു.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ലഭിക്കുന്ന മോഹന്‍ലാലിന്റെ ഒരു മികച്ച സിനിമയാണ് തുടരുമെന്നാണ് ആരാധകര്‍ പറയുന്നത്.
മോഹന്‍ലാല്‍-ശോഭന കോമ്പിനേഷനും ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്ത പ്രകാശ് വര്‍മയുടെ കഥാപാത്രവും ബിനു പപ്പുവിന്റെ കഥാപാത്രവും തുടങ്ങി ഓരോ അഭിനേതാക്കളുടേയും പെര്‍ഫോമന്‍സ് കയ്യടി അര്‍ഹിക്കുന്നതാണ്.
Content Highlight: Binu pappu about a combination scene with Mohanlal in Thudarum Movie